palakkad local

പടിഞ്ഞാറങ്ങാടിയിലെ അഴുക്കുചാലിന് സ്ലാബിടാത്തത് ദുരിതമാവുന്നു

പട്ടാമ്പി: പടിഞ്ഞാറങ്ങാടി സെ ന്ററില്‍ ഗുരുവായൂര്‍ റോഡ് ജങ്്ഷനില്‍ സ്ലാബിട്ട് മൂടാത്ത അഴുക്കുചാലുകള്‍ പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമാവുന്നതായി പരാതി. പാലക്കാട്-പൊന്നാനി സംസ്ഥാനപാതയില്‍ ഏറ്റവും തിരക്കേറിയ ടൗണുകളിലൊന്നാണ് പടിഞ്ഞാറങ്ങാടി. മൂന്നും കൂടിയ കവലയില്‍ നിന്ന് ഗുരുവായൂര്‍ റോഡ് ആരംഭിക്കുന്നിടത്താണ് അഴുക്കുചാല്‍ സ്ഥിതി ചെയ്യുന്നത്. അങ്ങാടിയിലെ ചപ്പ് ചവറുകളടക്കമുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിവിടെയാണ്.
സദാസമയവും മനം മടുപ്പിക്കുന്ന തീഷ്ണഗന്ധവും വമിക്കുന്നു.  മാലിന്യം കൂമ്പാരമാവുമ്പോള്‍ സമീപത്തുള്ള കടക്കാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ചേര്‍ന്ന് തീയിട്ട് കരിക്കുകയാണ് പതിവ്. തീ ഇടുമ്പോള്‍ അതിരൂക്ഷമായ വാസനയും പുക ശല്യവും സഹിക്കേണ്ടതും പരിസരത്തുള്ള കടക്കാരും ഓട്ടോ ഡ്രൈവര്‍മാര്‍ അടക്കമുള്ള ജനങ്ങളാണ്.
അഴുക്കുചാലിന്റെ കിഴക്കുവശം ഓട്ടോറിക്ഷകളുടെയും ഇരുചക്ര വാഹനങ്ങളുടെയും പാര്‍ക്കിങ്ങ് സ്ഥലമായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പോലിസും കൂടി നിശ്ചയിച്ചതാണ്. ഇതോടെ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും അഴുക്ക് ചാലില്‍ അകപ്പെടുന്നത് ദിവസവും പതിവാണ്.
പട്ടിത്തറ പഞ്ചായത്തില്‍  െപട്ട പ്രദേശമാണിത്. വാര്‍ഡ് മെംബറോട് നേരിട്ടും പഞ്ചായത്ത് ജീവനക്കാരോട് രേഖാമൂലവും പരാതി നല്‍കിയിട്ടു മാസങ്ങളായിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നാണ് പരാതിക്കാരുടെ ആക്ഷേപം. ബന്ധപ്പെട്ടവരോട് പരാതിപ്പെട്ടിട്ടും പരിഹാരം ലഭിക്കാത്ത അവസ്ഥയില്‍ ഓട്ടോറിക്ഷാ  ്രൈഡവര്‍മാരും സമീപത്തുള്ള കടക്കാരും ചേര്‍ന്ന് ബഹുജന പങ്കാളിത്തത്തോടെ ഗ്രാമപ്പഞ്ചായത്തിനെതിരേ സംയുക്ത സമരസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. അടിയന്തര നടപടിസ്വീകരിക്കാന്‍ പട്ടിത്തറ പഞ്ചായത്തോ ഉദ്യോഗസ്ഥരോ മുന്നോട്ട് വരണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
Next Story

RELATED STORIES

Share it