kasaragod local

പടയൊരുക്കം : സിപിഎമ്മിനും ബിജെപിക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല



കാസര്‍കോട്്/ കാഞ്ഞങ്ങാട്/ തൃക്കരിപ്പൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിച്ചു. ഇന്നലെ രാവിലെ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വിവിധ സാംസ്‌കാരിക പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസ് നടന്ന ശേഷം രണ്ടാംദിവസത്തെ ആദ്യസ്വീകരണ കേന്ദ്രമായ ഉദുമ മണ്ഡലത്തിലെ ചട്ടഞ്ചാലിലെത്തി. രാവിലെ 11ഓടെ ഇവിടെ എത്തിയ ചെന്നിത്തലയെ പ്രവര്‍ത്തകര്‍ തോളിലേറ്റി വേദിയില്‍ കൊണ്ടുപോയി. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് സ്വീകരണ യോഗത്തില്‍ പങ്കെടുത്തത്. ജാഥാംഗങ്ങളായ വി കെ ഇബ്രാഹിം കുഞ്ഞ്, ജോണി നെല്ലൂര്‍, കെപിസിസി, ഡിസിസി ഭാരവാഹികള്‍, മുസ്്‌ലിംലീഗ് നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഉച്ചയോടെ അടുത്ത സ്വീകരണ കേന്ദ്രമായ കാഞ്ഞങ്ങാട് മണ്ഡലത്തിലെ കാഞ്ഞങ്ങാട്ട് നല്‍കിയ സ്വീകരണത്തിലും ജാഥാ ലീഡര്‍ സംസാരിച്ചു. വൈകിട്ട് തൃക്കരിപ്പൂരില്‍ നല്‍കിയ സ്വീകരണ യോഗത്തിലും നിരവധി ആളുകളാണ് പങ്കെടുത്തത്. കാഞ്ഞങ്ങാട് നല്‍കിയ സ്വീകരണ യോഗത്തില്‍ സിപിഎമ്മിനും ബിജെപിക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് ജാഥാ ലീഡര്‍ സംസാരിച്ചത്. സിപിഎമ്മും ബിജെപിയും ആഗ്രഹിക്കുന്നത് യുഡിഎഫ് തകരണമെന്നാണ്. എന്നാല്‍ യുഡിഎഫ് കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത് പാലക്കാട് ജില്ലാ കലക്ടരുടെ ഉത്തരവ് ലംഘിച്ച് പതാക ഉയര്‍ത്തിയ സംഭവത്തില്‍ ഇതുവരെ കേസില്ല. ഇതില്‍ മനസിലാക്കാം ആരാണ് ബിജെപിയെ സഹായിക്കുന്നത് വ്യക്തമാണ്. ശശികല എന്ത് പറഞ്ഞാലും കേസില്ല. മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഇതെന്ത് ന്യായം. എറണാകളുത്ത് പീസ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തു. ആര്‍എസ്എസിനെയും ബിജെപിയെയും നേരിടാന്‍ സിപിഎമിന് കഴിയില്ല. ഡല്‍ഹിയിലും ഭോപ്പാലിലും ആര്‍എസ്എസുകാര്‍ പ്രസംഗിക്കാന്‍ വിടില്ലായെന്ന് പറഞ്ഞിടത്ത് പോവാന്‍ പിണറായിക്ക് കഴിഞ്ഞില്ല. സിദ്ധരമയ്യ എന്ന ശക്തനായ മുഖ്യമന്ത്രിയുണ്ടായത് കൊണ്ട് മാത്രമാണ് മംഗളൂരുവില്‍ പിണറായിക്ക് പ്രസംഗിക്കാന്‍ കഴിഞ്ഞത്-അദ്ദേഹം പറഞ്ഞു. എ വി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജാഥ സ്ഥിരാംഗങ്ങളും മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, എംഎല്‍എമാരായ അഡ്വ. എന്‍ ഷംസുദ്ദീന്‍, ശബരിനാഥ്, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, സി ടി അഹമ്മദലി, കെ എം ഹംസ, മെട്രോ മുഹമ്മദ് ഹാജി, ഹക്കീം കുന്നില്‍, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സി മുഹമ്മദ് കുഞ്ഞി, കെ ഇ എ ബക്കര്‍, വണ്‍ ഫോര്‍ അബ്ദുര്‍റഹ്്മാന്‍, എ ഗോവിന്ദന്‍ നായര്‍, അഡ്വ.എം സി ജോസ്, എം പി ജാഫര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it