പടപ്പാട്ടുകള്‍ക്കും മാലപ്പാട്ടുകള്‍ക്കും സ്‌കൂള്‍ കലോല്‍സവങ്ങളില്‍ ഇടം ലഭിക്കുന്നില്ല

പി വി മുഹമ്മദ് ഇഖ്ബാല്‍തേഞ്ഞിപ്പലം: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും പ്രത്യേകിച്ച് ഖിലാഫത്ത് സമരങ്ങളിലും പോരാളികള്‍ക്ക് ആവേശവും പ്രചോദനവും നല്‍കിയിരുന്ന പടപ്പാട്ടുകള്‍ക്കും മാലപ്പാട്ടുകള്‍ക്കും പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ക്കും സ്‌കൂള്‍ കലോല്‍സവങ്ങളില്‍ ഇനിയും സ്ഥാനമില്ല. നിരവധി സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച് സര്‍ക്കാരിനു മുന്നില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇനിയും തീരുമാനമുണ്ടായിട്ടില്ല. അറബി ഗാനം, അറബിക് കഥപറയ ല്‍, അറബനമുട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ട്, ഖുര്‍ആന്‍ പാരായണം, ഉര്‍ദു കവിത, കഥ, ക്വിസ്, ഗസല്‍, സംഘഗാനം എന്നിവയെല്ലാം ഉര്‍ദു വിഭാഗത്തില്‍ നിന്നുള്ളവയാണ്. മാപ്പിള കലകളുടെ വിധികര്‍ത്താക്കളായ പ്രമുഖര്‍ പടപ്പാട്ടുകള്‍, മാലപ്പാട്ടുകള്‍, പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങ ള്‍ എന്നിവ സ്‌കൂള്‍ കലോല്‍സവ മല്‍സരങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളായ ബദ്ര്‍, ഉഹ്ദ് യുദ്ധ ചരിത്രവിവരണങ്ങളായ പടപ്പാട്ടുകള്‍ മാപ്പിളപ്പാട്ടുകളുടെ ഗണത്തില്‍പെടുത്തിയാണ് ഇപ്പോ ള്‍ വിധിനിര്‍ണയിക്കുന്നത്. പടപ്പാട്ടുകള്‍, മാലപ്പാട്ടുകള്‍, പ്രവാചക പ്രകീര്‍ത്തനങ്ങള്‍ എന്നിവ മല്‍സര ഇനങ്ങളില്‍പെടുത്തിയാല്‍ നിരവധി പേര്‍ക്ക് മല്‍സരിക്കാന്‍ അവസരമുണ്ടാവുമെന്ന് മാപ്പിളകലാ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
Next Story

RELATED STORIES

Share it