പടന്ന മൂസ ഹാജി മുക്കില്‍ ഒറ്റ നമ്പര്‍ ലോട്ടറി വില്‍പ്പന
BY Sumeera SMR28 Feb 2016 4:15 AM GMT
Sumeera SMR28 Feb 2016 4:15 AM GMT
പടന്ന: മൂസ ഹാജി മുക്കിലും പരിസരങ്ങളില്ലം നിയമവിധേയമല്ലാത്ത ഒറ്റ നമ്പര്‍ ലോട്ടറി കച്ചവടം പൊടിപൊടിക്കുന്നു ഒറ്റ നമ്പര്‍ ലോട്ടറിയുടെ നിരവധി ഏജന്റുമാര്‍ മൂസ ഹാജിമുക്കിലും പരിസരത്തും വിലസുന്നുണ്ട്.
കൂലി വേല ചെയ്യുന്നവരേയും ഓട്ടോ തൊഴിലാളികളേയും ലക്ഷ്യമിട്ടാണ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്. മഡ്ക്കയില് ആകൃഷ്ടരായി പലരും തൊഴിലിന് പോകാതായിട്ടുണ്ട്. പല കുടുംബങ്ങളും നിത്യ പട്ടിണിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. മൂസഹാജി മുക്കിലെ ഒരു പ്രത്യേക സ്ഥലത്താണ് ഒറ്റ നമ്പര്‍ ലോട്ടറികാരും മദ്യ-കഞ്ചാവ് മാഫിയകളും വിളയാട്ടം നടത്തുന്നത്. പോലിസില്‍ പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

Next Story