kasaragod local

പടന്നയിലെ പ്ലസ്ടു വിദ്യാര്‍ഥി സഹീറിന്റെ ദുരൂഹമരണം: പ്രതിഷേധം ശക്തം

പടന്ന: എടവണ്ണ ജാമിഅ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്ന പടന്ന കൊട്ടയന്താറിലെ സഹീര്‍ ദൂരൂഹ സാഹചര്യത്തില്‍ ഹോസ്റ്റലില്‍ മരിച്ച സംഭവത്തിലെ ദുരൂഹത നീക്കി യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കെണ്ടു വരണമെന്നാവശ്യപ്പെട്ട് പടന്ന പൗരാവലി മൂസ ഹാജി മൂക്കില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.ബലി പെരുന്നാള്‍ അവധിക്ക് ശേഷം കോളജിലേക്ക് പോയ സഹീര്‍ മരണപ്പെട്ടതായി കഴിഞ്ഞ രണ്ടിന് വൈകിട്ട് അഞ്ചരയോടെ ഹോസ്റ്റല്‍ വാര്‍ഡന്‍ എന്ന് പരിചയപ്പെടുത്തി ഫോ ണ്‍ വരികയായിരുന്നു. സഹീര്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചുവെന്നായിരുന്നു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.പഠനത്തിലും ദീനീ ചര്യകളിലും താല്‍പര്യവും നിഷ്ഠയുമുള്ള സഹീര്‍ ഇങ്ങിനെയൊരു കടുംകൈ ചെയ്യില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മരിച്ച ദിവസം രാവിലെ 10നും 11നും സഹീര്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നുവെന്നും 18ന് നാട്ടില്‍ വരുമെന്നും അപ്പോഴേക്കും ബംഗളൂരുവിലെ സഹോദരനോട് ലാപ്‌ടോപ്പ് വാങ്ങി വെക്കണമെന്നും അവശ്യപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. തൂങ്ങിയ നിലയില്‍ കണ്ടതിനെയും ഉപയോഗിച്ചു എന്നു പറയുന്ന കയറിനെക്കുറിച്ചും വൈരുദ്ധ്യമുള്ള വിവരങ്ങളാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. കോളജിന്റെ വിളിപ്പാടകലെയാണ് പോലിസ് സ്‌റ്റേഷനെങ്കിലും പോലിസ് മൃതദേഹം കാണുന്നത് പിറ്റേന്ന് രാവിലെ ഒമ്പതരക്ക് മോര്‍ച്ചറിയല്‍ വച്ചാണെന്നാണ് മറ്റൊരാരോപണം. മരിച്ച ദിവസം ഹോസ്റ്റല്‍ മുറി സന്ദര്‍ശിച്ച ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റപ്പെട്ടുവെന്നും ബന്ധുക്കള്‍ പറയുന്നു.സ്ഥാപനത്തിലെ ഒരു വിദ്യാര്‍ഥി മരിച്ചിട്ട് സ്ഥാപന അധികാരികളോ, അധ്യാപകരോ മൃതദേഹത്തെ അനുഗമിക്കുക പോലും ചെയ്യാത്തത് സംശയം ബലപ്പെടുത്തുന്നു. സഹീറിന്റെ മാതാവ് മുഖ്യമന്ത്രിക്കും പോലിസ്, ചൈല്‍ഡ് ലൈന്‍ അധികാരികള്‍ക്കും പരാതി നല്‍കിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ പുരോഗതി കൈവന്നിട്ടില്ല.എടവണ്ണയിലെ സ്ഥാപനത്തിലും ഹോസ്റ്റലിലും സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് വിവിധ മത-രാഷ്ടീയ, സാമൂഹിക, സംസ്‌കാരിക നേതാക്കളായ എം സി ശരീഫ്, പി വി മുഹമ്മദ് അസ്്‌ലം, യു സി സാദിഖ് , പി കെ ഫൈസല്‍, ജി എസ് സഈദ്, എം വി ഹബീബ് റഹ്്മാന്‍, ജി എസ് സഫീര്‍, കെ വി ഖാദര്‍, പി കെ ഇഖ്ബാല്‍ ഹാജി, യു കെ ഹാശിം, എം കെ അഷ്‌റഫ്, പി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it