Flash News

പടനായകന്‍ ഒറ്റ രാത്രി കൊണ്ട് തിരിച്ചു പോയി; അമിത് ഷായെ പരിഹസിച്ച് പിണറായി

പടനായകന്‍ ഒറ്റ രാത്രി കൊണ്ട് തിരിച്ചു പോയി; അമിത് ഷായെ പരിഹസിച്ച് പിണറായി
X

ആലപ്പുഴ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പടനയിക്കാന്‍ വന്ന പടനായകന്‍ ഒറ്റ രാത്രി കൊണ്ട് തിരിച്ചു പോയെന്ന് പിണറായി ആലപ്പുഴയില്‍ പറഞ്ഞു. ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ വന്ന  അമിത്ഷാ ജനരക്ഷാ യാത്രയുടെ ആദ്യ ദിനം മാത്രം പങ്കെടുത്ത് പിണറായിയിലും തലശേരിയിലും നിശ്ചയിച്ച ജാഥാ സ്വീകരണ പരിപാടികള്‍ റദ്ദാക്കി ഡല്‍ഹിയിലേക്ക് തിരിച്ചു പോയിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായിയുടെ പരാമര്‍ശം. കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്ന് അമിത് ഷായ്ക്ക് മനസിലായി. ബിജെപി ഉയര്‍ത്തുന്ന ഏത് വെല്ലുവിളിയും നേരിടാന്‍ തയ്യാറാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it