പടച്ചോന്‍ നേരിട്ട് വിധി പറഞ്ഞത്

മട്ടന്നൂര്‍: ശുഹൈബ് വധക്കേസ് സിബിഐക്കു വിട്ട ഹൈക്കോടതി വിധി ദൈവത്തിന്റെ ഇടപെടലാണെന്ന് ശുഹൈബിന്റെ കുടുംബം. തനിക്കൊപ്പം നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി ശുഹൈബിന്റെ പിതാവ് സി പി മുഹമ്മദ് പറഞ്ഞു.
സിബിഐ അന്വേഷണത്തെ ആദ്യം മുതല്‍ തന്നെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഇത് എന്തുകൊണ്ടാണെന്ന് അറിയില്ല. മകനെ കൊന്നവരെയും കൊല്ലിച്ചവരെയും കണ്ടെത്താന്‍ സിബിഐ അന്വേഷണം കൂടിയേ തീരൂ.  രാഷ്ട്രീയപ്പകയുടെ പേരില്‍ ഇനി ഒരമ്മയ്ക്കും അച്ഛനും മകന്‍ നഷ്ടപ്പെട്ടുകൂടെന്നും വിതുമ്പലോടെ കൈകൂപ്പിക്കൊണ്ട് മുഹമ്മദ് പറഞ്ഞു.
സത്യം എന്നും ജയിച്ചിട്ടേയുള്ളൂവെന്നും ഇതു ദൈവത്തിന്റെ വിധിയാണെന്നും ശുഹൈബിന്റെ സഹോദരി ഷര്‍മിന പറഞ്ഞു. പടച്ചവന്‍ നേരിട്ട് ജഡ്ജിയുടെ രൂപത്തില്‍ വന്നാണ് വിധി പറഞ്ഞത്. കോടതിയിലൂടെ ഉണ്ടായത് പടച്ചോന്റെ ഇടപെടലാണ്. കൊലയ്ക്ക് പിന്നില്‍ വലിയ നേതാക്കള്‍ ഉള്‍പ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it