Flash News

പടക്കശാല ദുരന്തം : മരണം 25 ആയി



ബാലഘട്ട്: മധ്യപ്രദേശിലെ പടക്കനിര്‍മാണ ശാലയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ പൊള്ളലേറ്റ രണ്ട് പേര്‍കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 25 ആയി. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും അഞ്ചുപേര്‍ പുരുഷന്‍മാരുമാണ്. പടക്കം നിര്‍മിക്കുമ്പോള്‍ ഉണ്ടായ തീപ്പൊരി ചൂട് മൂലം ആളിപ്പടരുകയായിരുന്നുവെന്നു പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ബാലഘട്ട് എഡിജിപി ജി ജനാര്‍ദനന്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it