Flash News

പടക്കനിരോധനത്തിന് വര്‍ഗീയ നിറം നല്‍കേണ്ട: സുപ്രീംകോടതി

പടക്കനിരോധനത്തിന് വര്‍ഗീയ നിറം നല്‍കേണ്ട: സുപ്രീംകോടതി
X


ന്യൂഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച് ഡല്‍ഹിയില്‍ പടക്കത്തിന് നിരോധനമേര്‍പ്പെടുത്തിയ നടപടിക്ക് വര്‍ഗീയ നിറം നല്‍കേണ്ടെന്ന് സുപ്രീംകോടതി. വിധിക്ക് ചിലര്‍ മതത്തിന്റെ നിറം നല്‍കിയത് സങ്കടകരവും വേദനാജനകവുമാണെന്ന് കോടതി പറഞ്ഞു. പടക്ക നിരോധനത്തില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ഒരു സംഘം വ്യാപാരികള്‍ നല്‍കിയ ഹരജി തള്ളികൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. പടക്കം പൊട്ടിക്കുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ഇതിനോടകം പടക്കങ്ങള്‍ വാങ്ങിയവര്‍ക്ക് അത് പൊട്ടിക്കാമെന്നും കോടതി പറഞ്ഞു.
ഡല്‍ഹിയിലെ മലിനീകരണം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി പടക്ക വില്‍പ്പന നിരോധിച്ചുകൊണ്ട് ഉത്തരവിട്ടത്. മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായി നവംബര്‍ ഒന്ന് വരെ ഡല്‍ഹിയില്‍ പടക്ക വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിരോധനത്തിനെതിരെ  എഴുത്തുകാരന്‍ ചേതന്‍ ഭഗത്, യോഗ ഗുരു ബാബ രാംദേവ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. അതേസമയം ശശി തരൂര്‍ അടക്കമുള്ള ദേശീയ നേതാക്കള്‍ നിരോധനത്തെ പിന്തുണച്ചു കൊണ്ടാണ് രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it