പഞ്ചിങ്ങിന്റെ പേരില്‍ പീഡനം; ഗവേഷക വിദ്യാര്‍ഥികള്‍ സമരംചെയ്തു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ പഞ്ചിങ്ങിന്റെ പേരില്‍ ഫെലോഷിപ്പ് നല്‍കാതെ ഗവേഷക വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നതായി ആരോപണം. പഞ്ചിങ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഇന്നലെ ആള്‍ കേരള റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്‍ സര്‍വകലാശാലാ ഭരണകാര്യാലയത്തിനു മുന്നില്‍ സമരം നടത്തി.
തുടര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ പഞ്ചിങ് റദ്ദാക്കുന്ന കാര്യം അടുത്ത സിന്‍ഡിക്കേറ്റ് യോഗം പരിഗണിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പുനല്‍കി. അടുത്ത സിന്‍ഡിക്കേറ്റ് യോഗം വരെ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതമായി പഞ്ച് ചെയ്യേണ്ടെന്നും വിസി പറഞ്ഞു. തുടര്‍ന്ന് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.
മുന്‍ വിസിയുടെ കാലത്താണ് ഗവേഷകര്‍ക്ക് പഞ്ചിങ് നിര്‍ബന്ധമാക്കിയത്. ഗവേഷകര്‍ പഠനത്തിന്റെ ഭാഗമായി പുറത്തുപോവുന്ന അവസരങ്ങളില്‍ പഞ്ച് ചെയ്യാന്‍ കഴിയാറില്ല. ഇത് ആബ്‌സെന്റായി മാര്‍ക്ക് ചെയ്തു ഫെലോഷിപ്പ് തടഞ്ഞുവയ്ക്കുകയാണ് അധികൃതര്‍.
ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്തുപോയതാണെന്ന രീതിയില്‍ ഗൈഡുമാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യാത്തതിനാല്‍ പഠനം മുന്നോട്ട്‌കൊണ്ടുപോവാന്‍ കഴിയാത്ത അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍.
Next Story

RELATED STORIES

Share it