palakkad local

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസ്‌

കൊല്ലങ്കോട്: വടവന്നൂര്‍ പഞ്ചായത്ത് അസി.സെക്രട്ടറിയുടെ പരാതിയില്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ കേസ്. അസി.സെക്രട്ടറി ചുരത്തില് ഗംഗയുടെ പരാതിയില്‍ വൈസ് പ്രസിഡന്റ് സൈരന്ദ്രി മോഹദാസ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.
വടവന്നൂര്‍ പഞ്ചായത്തില്‍ കട്ടില്‍ വിതരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് സൈരന്ദ്രി മോഹന്‍ദാസും പഞ്ചായത്ത് അസി.സെക്രട്ടറി ചുരത്തില്‍ ഗംഗയും തമ്മില്‍ തര്‍ക്കവും കൈയാങ്കളിയം നടന്നിരുന്നു. സംഭവത്തില്‍ അസി.സെക്രട്ടറി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ രാജീവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൊല്ലങ്കോട് പോലിസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവങ്ങള്‍. പ്രസിഡന്റിന്റെ വാര്‍ഡിലെ ഗുണഭോക്താവിന് ജാതി സര്‍ട്ടിഫിക്കറ്റില്ലാത്തതു കാരണം കട്ടില്‍ വിതരണം നടത്താന്‍ കഴിയില്ലന്ന് അസി: സെക്രട്ടറി പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. വിഷയം സെക്രട്ടറിയുമായി ചര്‍ച്ച ചെയ്യുന്നതിനിടെ പ്രസിഡന്റിനെ അധിക്ഷേപിച്ചെന്നാരോപിച്ചാണ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചത്. തുടര്‍ന്ന് വാക്കേറ്റവും കൈയാങ്കളിയും നടന്നു.
സെക്രട്ടറിയുടെ ഫോണ്‍ നശിപ്പിക്കുകയും ഓഫിസ് ലാന്റ് ഫോണ്‍ തല്ലി തകര്‍ക്കുകയും ഓഫിസ് രേഖകള്‍ നശിപ്പിച്ചതായും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it