kozhikode local

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ആദിവാസി യുവാവ്

വാണിമേല്‍: ഗ്രാമപ്പഞ്ചായത്തിനെ നയിക്കാന്‍ ആദിവാസി കോളനിയില്‍ നിന്നൊരു നേതാവ്. വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കാണ് അടുപ്പില്‍ ആദിവാസി കോളനിയിലെ ഒ സി ജയന്‍ നിയമിതനാവും. ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡിലാണ് ജയന്‍ മല്‍സരിച്ചത്. കോളനിയിലെ ഊര് മൂപ്പന്‍ എ പി വെള്ളിയെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്.
പട്ടിക വര്‍ഗ സംവരണമായ പഞ്ചായത്തില്‍ പ്രസിഡന്റാവാന്‍ മുസ്‌ലീം ലീഗാണ് ജയനെ മല്‍സരിപ്പിച്ചത്. 425 വോട്ട് കൂടുതല്‍ നേടിയാണ് ജയന്‍ വിജയിച്ചത്. മല്‍സരം കന്നിയായിരുന്നു. പഞ്ചായത്ത് ഓഫിസുമായി സദാ ബന്ധപ്പെടുന്ന യുവാവാണിത്. പത്താം തരമാണ് വിദ്യാഭ്യാസ യോഗ്യത. എസ് ടി പ്രമോട്ടറായും, സോഷ്യല്‍ ആക്ടിവിസ്റ്റായും പ്രവര്‍ത്തിക്കുകയായിരുന്നു.
വാണിമേല്‍ പഞ്ചായത്ത് സംവരണ പഞ്ചായത്താക്കിയതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന് നറുക്ക് വീണത്. വാണിമേല്‍ പഞ്ചായത്തില്‍ വിദ്യാഭ്യാസ സാംസാകാരിക മേഖലകളിലും വികസന രംഗത്തും ഏറെ മാറ്റമുണ്ടാക്കുന്നതോടൊപ്പം അടുപ്പില്‍ കോളനിയിലേക്കുള്ള റോഡും കോളനിയുടെ വികസനവും ജയന്റെ മനസിലുണ്ട്. ചന്തു -ജാനു ദമ്പതികളുടെ മകനാണ്.
Next Story

RELATED STORIES

Share it