thrissur local

പഞ്ചായത്ത് പ്രസിഡന്റ് ജഡ്ജിയായ ഹിയറിങ് കമ്മിറ്റിയോഗത്തിലും തീരുമാനമായില്ല

ചാലക്കുടി: കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ജഡ്ജിയായുള്ള ഹിയറിങ് കമ്മിറ്റി യോഗം എന്‍ജിഐഎല്‍ കമ്പനിയുടെ അപ്പീലില്‍ തീരുമാനമാകാതെ പിരിഞ്ഞു.
യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി ഹിയറിങ് കമ്മിറ്റി ജഡ്ജിയും പഞ്ചായത്ത് പ്രസിഡന്റുമായ തോമസ് ഐ കണ്ണത്ത് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ളൊരു വാദം നടക്കുന്നത്. തിരുവനന്തപുരം ട്രൈബൂണലിന്റെ നിര്‍ദേശപ്രകാരമാണ് പ്രത്യേക ഹിയറിങ് കമ്മിറ്റി യോഗം കാടുകുറ്റി പഞ്ചായത്തില്‍ നടത്തിയത്. പ്രവര്‍ത്തനാനുമതിക്കായുള്ള ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായി കമ്പനി സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് സെക്രട്ടറി തള്ളിയിരുന്നു.
സെക്രട്ടറിയുടെ ഈ തീരുമാനം പഞ്ചായത്ത് ഭരണസമിതി ഐക്യകണ്‌ഠേന അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ലൈസന്‍സ് പുതുക്കി ലഭിക്കാനായി കമ്പനി തിരുവനന്തപുരം ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാല്‍ പുതിയ പഞ്ചായത്ത് ആക്ട് പ്രകാരം ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കേണ്ടത് പഞ്ചായത്ത് പ്രസിഡന്റ് ജഡ്ജിയായുള്ള ഹിയറിങ് കമ്മിറ്റിക്കാണ്. ഇതുപ്രകാരമാണ് ട്രൈബ്യൂണല്‍ ഹര്‍ജി പ്രത്യേക ഹിയറിങ് കമ്മിറ്റിക്ക് വിട്ടത്. പഞ്ചായത്ത് അംഗങ്ങള്‍, ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ കമ്പനി പ്രതിനിധികള്‍ നാട്ടുകാര്‍ തുടങ്ങിയവര്‍ ഹിയറിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.
കമ്പനിക്ക് വേണ്ടി അഡ്വ.ബി.എസ് കൃഷ്ണ അസോസിയേറ്റ് ഹാജരായി. കമ്പനിയുടെ പ്രവര്‍ത്താനുമതിക്കായി ഹൈക്കോടതിയില്‍ റിട്ട് കൊടുത്തതായി ഇദേഹം ഹിയറിങ് കമ്മിറ്റിയെ അറിയിച്ചു. ഇതിന്റെ പകര്‍പ്പും ഹാജരാക്കി. ഒറിജിനല്‍ രേഖകള്‍ ഹിയറിങ് കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും കമ്പനിക്ക് കാണിക്കാനായില്ല. ഒറിജിനല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരവസരം നല്‍ കണമെന്ന കമ്പനിയുടെ ആവശ്യം പരിഗണിച്ച് ഹിയറിങ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കകയായിരുന്നു.
പഞ്ചായത്തിന് വേണ്ടി അഡ്വ. ഷീജു ചാക്കോ ഹാജരായി. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചക്കൊടുവിലാണ് യോഗം മാറ്റിവച്ചത്. കമ്പനിക്ക് പ്രവര്‍ത്തിക്കാനുള്ള സമയപരിധി ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി നല്‍കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it