palakkad local

പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ സെക്രട്ടറിക്ക് വാര്‍ഡ് മെംബറുടെ മര്‍ദനം



പട്ടാമ്പി: പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ സെക്രട്ടറിക്ക് വാര്‍ഡ് മെംബറുടെ മര്‍ദനം. ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഷാജി മോനാ (42) ണ് മര്‍ദനമേറ്റത്. സെക്രട്ടറിയെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  14ാം വാര്‍ഡ് മെംബറും സിപിഎം പ്രതിനിധിയുമായ രഞ്ചിത്താണ് മര്‍ദിച്ചത്. തെരുവ് വിളക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. ജനപ്രതിനിധികളുടെ വിവേചനത്തിന് അനുസരിച്ച് തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തെരുവ് വിളക്കുകള്‍ ആവശ്യമുള്ളിടത്ത് രാഷ്ട്രീയം നോക്കാതെ സ്ഥാപിക്കാന്‍ സെക്രട്ടറി നിലപാടെടുത്തതാണ് പഞ്ചായത്ത് പ്രസിഡന്റിനെയും വാര്‍ഡംഗത്തെയും ചൊടിപ്പിച്ചത്. ഇത് സംബന്ധിച്ച് വിശദീകരണത്തിനായി സെക്രട്ടറിയെ  പ്രസിഡന്റ് തന്റെ ചേംബറിലേക്ക് വിളിച്ചു വരുത്തി. ഈസമയം വാര്‍ഡഗം മര്‍ദിക്കുകയായിരുന്നുവെന്നാണ് സെക്രട്ടറിയുടെ പരാതി.
Next Story

RELATED STORIES

Share it