thiruvananthapuram local

പഞ്ചായത്ത് പ്രസിഡന്റിന്റെ പേരില്‍ നഗ്നചിത്രം പ്രചരിപ്പിക്കുന്നതായി പരാതി

ആറ്റിങ്ങല്‍: പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരില്‍ നഗ്‌നചിത്രം പ്രചരിപ്പിക്കുന്നതായി പരാതി. പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് വാഹനം ഓടിച്ചിരുന്ന മുന്‍ ഡ്രൈവറെ പോലിസ് ചോദ്യം ചെയ്തശേഷം ഇന്ന് ഹാജരാവാന്‍ നിര്‍ദേശം നല്‍കി വിട്ടയച്ചു.
പഞ്ചായത്ത് പ്രസിഡന്റും മഹിളാ അസോസിയേഷന്‍ കിളിമാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ എസ് സിന്ധുവാണ് തന്റെ പേരില്‍ വ്യാജചിത്രം പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ആറ്റിങ്ങല്‍ ഡിവൈഎസ്പി മുമ്പാകെ പരാതി നല്‍കിയത്. കിളിമാനൂര്‍ കുന്നുമ്മല്‍ സ്വദേശിയും ഡിവൈഎഫ്‌ഐ പഴയകുന്നുമ്മേല്‍ ട്രഷററുമായ അമ്പാടി എന്ന അനുരാജിനെയാണ് ഇന്നലെ ആറ്റിങ്ങല്‍ ഡിവൈഎസ്പി ഓഫിസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. കിളിമാനൂരിലും പരിസരപ്രദേശത്തും കഴിഞ്ഞ കുറേ ദിവസമായി വാട്ട്‌സ്ആപ്പിലും മറ്റുമായി ഒരു യുവതിയുടെ നഗ്‌നചിത്രം പ്രചരിക്കുന്നുണ്ട്. പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ ചിത്രം എന്ന നിലയിലാണ് പ്രചരിപ്പിക്കുന്നത്. തുടര്‍ന്നാണ് എസ് സിന്ധു പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം സിപിഎം കിളിമാനൂര്‍ ഏരിയാ കമ്മിറ്റി നിരവധി പ്രവര്‍ത്തകരെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ ഉയര്‍ന്ന ഈ വിവാദം സിപിഎം പഴയകുന്നുമ്മേല്‍ ഘടകത്തെ വലിയ പ്രതിസന്ധിയില്‍ എത്തിക്കുമെന്നാണ് സൂചന.
ചിത്രം യഥാര്‍ഥമാണോ വ്യാജമാ—ണോയെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഇതിന്റെ ഉറവിടവും അേന്വഷണവിധേയമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, സിപിഎം നേതൃത്വം ഈ വിഷയത്തെ ഗൗരവമായാണ് കാണുന്നത്. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ നേതൃത്വം ഇടപെട്ടാണ് പരാതി കൊടുപ്പിച്ചതെന്നാണ് സൂചന. ചിത്രം പ്രചരിപ്പിച്ചതിനു പിന്നില്‍ വിദേശത്തുള്ള ചിലരാണെന്നും നാട്ടിലുള്ള നിരപരാധികളെ പ്രതികളാക്കി മുഖം രക്ഷിക്കാന്‍ സിപിഎം സംസ്ഥാന നേതാക്കളില്‍ ഒരാള്‍ രംഗത്തുവന്നതായും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനെ ഇയാളുമായി ബന്ധപ്പെട്ടതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ചിത്രം പുറത്തുവിട്ടതായി പറയപ്പെടുന്ന വിദേശ മലയാളിയുടെ അതിഥിയായി വിദേശത്തേക്കു പോയ ആളാണ് ഈ സംസ്ഥാന നേതാവെന്നാണ് ആക്ഷേപം. വിഷയം വലിയ ചര്‍ച്ചയായതോടെ വരുംദിവസങ്ങളില്‍ സിപിഎം പ്രാദേശിക ഘടകം കൂടുതല്‍ പ്രതിസന്ധിയിലാവും.
Next Story

RELATED STORIES

Share it