palakkad local

പഞ്ചായത്ത് തല മികവുല്‍സവം മൂച്ചിക്കല്‍ സ്‌കൂള്‍ ജേതാക്കള്‍

എടത്തനാട്ടുകര: സ്‌കൂളുകളിലെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളെയും മികവ് ഉല്‍പ്പന്നങ്ങളെയും സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെമണ്ണാര്‍ക്കാട് ബി ആര്‍ സി യും അലനല്ലൂുര്‍ ഗ്രാമ പഞ്ചായത്തുംസംയുകതമായിസംഘടിപ്പിച്ച പഞ്ചായത്ത്തല മികവുല്‍സവത്തില്‍ എടത്തനാട്ടുകരമൂച്ചിക്കല്‍ഗവ. എല്‍ പി സ്‌കൂള്‍ ജേതാക്കളായി .മണ്ണാര്‍ക്കാട് വെച്ച് നടക്കുന്ന ബി. ആര്‍. സിതല മികവുത്സവത്തില്‍ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്എടത്തനാട്ടുകരമൂച്ചിക്കല്‍ഗവ. എല്‍ പി. സ്‌കൂള്‍ആണ്. പഞ്ചായത്തിലെമൂന്ന്‌യു. പി. സ്‌കൂളുകളടക്കം 14 സ്‌കൂളുകളുടെമികവുകളുടെസ്ലൈഡ് പ്രദര്‍ശനത്തിന്റെയുംമികവുല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തില്‍ നിന്നുമാണ്മൂച്ചിക്കള്‍സ്‌കൂളിനെഒന്നാമതായി തെരഞ്ഞെടുത്തത്. സ്‌കൂള്‍ മന്ത്രി സഭക്കു കീഴില്‍സ്‌കൂളില്‍ സംഘടിപ്പിച്ച ചോദ്യമഴതുടര്‍ക്വിസ്മത്സരം, ഹരിതഗേഹം കാമ്പെയ്ന്‍, എന്റെകറിഎന്റെമുറ്റത്ത്‌വിഷരഹിത പച്ചക്കറിഉല്‍പാദന പദ്ധതി, അടിക്കുറിപ്പ്മത്സരം, എ. പി. ജെ.അബ്ദുള്‍കലാംകൊളാഷ് പ്രദര്‍ശനം, കറിഇലകളുടെ പ്രദര്‍ശനം, മെഹന്തിഫെസ്റ്റ്, വയോജന ദിനാഘോഷം, സ്‌നേഹ കാരുണ്യം പദ്ധതി, സ്‌കൂള്‍ പോസ്റ്റോഫീസ് പ്രവര്‍ത്തനം, ലവ്ആന്റ്‌സെര്‍വ് റേഷന്‍ പദ്ധതി, ക്യഷിമുറ്റംജൈവ പച്ചക്കറി ഉല്‍പാദന പദ്ധതിതുടങ്ങിയവൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ അടങ്ങുന്ന സ്ലൈഡ് പ്രദര്‍ശനമാണ്‌സ്‌കൂളിനെ മികവുറ്റതാക്കിയത്. അലനല്ലൂര്‍ക്യഷ്ണസ്‌കൂളില്‍ നടന്ന മികവുല്‍സവത്തിന്റെസമാപന സമ്മേളനത്തില്‍വെച്ച് ഉപജില്ലാവിദ്യാഭ്യാസഓഫീസര്‍അബ്ദുള്‍മജീദ്, സ്റ്റാഫ്‌സെക്രട്ടറി സി. മുസ്തഫ, അധ്യാപകന്‍ പി. അബ്ദുസ്സലാം, സ്‌കൂള്‍ലീഡര്‍ ഇ. അഖില്‍ദേവ്, സ്‌കൂള്‍മുഖ്യമന്ത്രി കെ. ബിനിഷ, കെ. നിദ, വി. അര്‍ജുന്‍, പി. അമന്‍ സലാംഎന്നിവര്‍ക്ക് ട്രോഫി, മെഡലുകള്‍, സര്‍ട്ടിഫിക്കറ്റ്എന്നിവസമ്മാനിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനാധ്യാപിക എ. സതീദേവി. കെ. രമഎന്നിവര്‍ നേത്യത്വം നല്‍കി.
മുട്ടു മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയ
പാലക്കാട്: സമ്പൂര്‍ണ്ണ മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ പരമാവധി ഇളവുകളോടെ അഹല്യ ആശുപത്രിയില്‍ ചികിത്സ പാക്കേജുകള്‍ പ്രഖ്യാപിച്ചു.
ജനറല്‍, നോര്‍മല്‍, പ്രീമിയം മൂന്ന് പാക്കേജുകളാണ് അവതരിപ്പിക്കുന്നതെന്ന് ഓര്‍ത്തോപ്പീഡിക് സര്‍ജന്‍ ശ്രീഗണേഷ് ശങ്കരനാരായണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.555 നമ്പറില്‍ ബന്ധപ്പെടണം.
Next Story

RELATED STORIES

Share it