Idukki local

പഞ്ചായത്ത് കട ഒഴിപ്പിച്ചു; വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കുമളി: റോസാപ്പൂകണ്ടം പടിഞ്ഞാറേപ്പറമ്പില്‍ കനകമ്മ(50)യാണ് കുമളി ബസ് സ്റ്റാന്റിനുള്ളില്‍ ശരീരമാസകലം മണ്ണണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കഴിഞ്ഞ 18 വര്‍ഷമായി കുമളി പഞ്ചായത്ത് ബസ് സ്റ്റാന്റിനുള്ളിലെ വെയിറ്റിംഗ് ഷെഡിനു സമീപത്തായി തട്ടുകട നടത്തിവരുകയായിരുന്നു കനകമ്മ. കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇവരുടെ കട ഒഴിപ്പിച്ചിരുന്നു.
മണ്ണെണ്ണ ഒഴിച്ചശേഷം തീകൊളുത്താന്‍ ശ്രമിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇവരില്‍ നിന്ന് തീപ്പെട്ടി ബലമായി പിടിച്ചുവാങ്ങി. ഇ എസ് ബിജിമോള്‍ എംഎല്‍എ ഇവരെ പോലിസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് കുമളി പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജെയിംസ്, സെക്രട്ടറി ഡോ. അജിത്കുമാര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ പോലിസ് സ്‌റ്റേഷനിലെത്തി കനകമ്മയുമായി സംസാരിച്ചു. ജീവിതമാര്‍ഗം ഉണ്ടാക്കി നല്‍കാമെന്ന് പഞ്ചായത്ത് അധികൃതര്‍ കനകമ്മയ്ക്ക് ഉറപ്പുനല്‍കി. സര്‍വകക്ഷി തീരുമാന പ്രകാരമാണ് കുമളി ടൗണില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കടകള്‍ നീക്കം ചെയ്തതതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it