palakkad local

പഞ്ചായത്ത് അധികൃതരുടെ വാഗ്ദാനം പാഴ്‌വാക്കായി; കുടിവെള്ളമില്ലാതെ കോഴിപ്പാറ

ചിറ്റൂര്‍: പഞ്ചായത്ത് അധികൃതരുടെ വാഗ്ദാനം പാഴ്‌വാക്കായി. കോഴിപ്പാറ 4 സെന്റ് കോളനിയില്‍ കുടിവെള്ളമില്ലാതെ നാട്ടുകാര്‍ വലയുന്നു.
നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചതിനെത്തുടര്‍ന്ന് മലമ്പുഴയില്‍ നിന്ന് വടകരപ്പതിയിലേക്കെത്തിക്കുന്ന പൈപ്പ് ലൈനില്‍ നിന്ന് കണക്ഷന്‍ നല്‍കാമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. ഏപ്രില്‍ 18നാണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നൂറോളം പേരാണ് കുടിവെള്ള വിതരണം നടത്തണമെന്നാവശ്യപ്പെട്ട് വടകരപ്പതി പഞ്ചായത്ത് ഉപരോധിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കുളന്തൈ തെരേസയുമായി നടത്തിയ ചര്‍ച്ചയില്‍ പൈപ്പ് ലൈന്‍ കണക്ഷന്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍ പണി ആരംഭിച്ചാലെ ഉപരോധം അവസാനിപ്പിക്കുകയുള്ളൂവെന്ന് സമരക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അന്നു തന്നെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ആരംഭിച്ചു.
എന്നാല്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചതല്ലാതെ കണക്ഷന്‍ നല്‍കാന്‍ തയ്യാറായില്ല. 150 ഓളം പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലെ ജനങ്ങള്‍ വെള്ളമില്ലാതെ ദുരിതത്തിലാണ്. ഇവിടെയുള്ള 25 കുട്ടികളുള്ള അങ്കണവാടിയിലും കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടിലാണ്. മഴനിഴല്‍ പ്രദേശമായ വടകരപ്പതിയില്‍ മഴക്കാലത്ത് പോലും കടുത്ത വരള്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്.  ടാങ്കര്‍ ലോറിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തെ ആശ്രയിച്ചാണ് ഇവിടുത്തെ ജനങ്ങള്‍ ജീവിക്കുന്നത്.
Next Story

RELATED STORIES

Share it