ernakulam local

പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ ; കനത്ത വെള്ളക്കെട്ട് മൂലം മൃതദേഹം വീട്ടില്‍ വയ്ക്കാനാവാതെ ഒരു കുടുംബം



മരട്: ശനിയാഴ്ച വൈകീട്ട് മരിച്ച വയോധികന്റെ മൃതദേഹം വീട്ടില്‍ വയ്്ക്കാനാവാതെ ഇന്നലെ പൊതുദര്‍ശനത്തിന് വച്ചാണ് സംസ്‌കാരം നടത്തിയത്. ഒരു ദിവസത്തില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന വയോധികന്‍ ശ്വാസകോശത്തിലും തലച്ചോറിലും ബാധിച്ച അണുബാധയെ തുടര്‍ന്ന് ഞായറാഴ്ചയാണ്് മരിച്ചത്്. എന്നാല്‍ സ്വന്തം വീട്ടില്‍ മൃതശരീരം വയ്്ക്കാന്‍ പോലുമാവാതെ പരിതസ്ഥിതിയിലായി. കുമ്പളം പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയും അലംഭാവവുമാണ് ഒരു കുടുംബം പരിസ്ഥിതി ദിനത്തില്‍ ഭൗതിക ശരീരം വീട്ടില്‍ വെക്കാനാകാതെ ദുരിതത്തിലായത്. കുമ്പളം പഞ്ചായത്തില്‍ പനങ്ങാട് മങ്ങാട്ട് ചിറ വീട്ടില്‍ പ്രഭാകരന്‍ (67) ആണ് മരിച്ചത്. വീടിന് വടക്ക് കിഴക്ക് ഭാഗങ്ങളിലായി വില്ല പണിയുന്നതിനായി ചുറ്റുമതില്‍ കെട്ടിയതു മൂലം മഴക്കാലമാകുമ്പോള്‍ വീടും സ്ഥലവും വെള്ളക്കെട്ടിലാകുന്നതാണ് ഇത്തരത്തില്‍ ദുരിതക്കയത്തിലാകാന്‍ കാരണം. കൂടാതെ പാടങ്ങളും തോടുകളും നികത്തിയത് മൂലം വെള്ളം മുഴുവനും പഭാകരന്റെ വീട്ടു മുറ്റത്തെത്തി.  നിരവധി പകര്‍ച്ചവ്യാധി രോഗങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2012 ഡിസംബര്‍ 27ന് ഈ സ്ഥലത്ത് മണ്ണിടിച്ചു നല്‍കാന്‍ പഞ്ചായത്ത് അധികൃതരോട് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും പഞ്ചായത്ത് അധികൃതര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഈ കുടുംബത്തെ പറ്റിക്കുകയും വഞ്ചിക്കുകയുമാണ് ചെയ്തത്. പരേതനായ പ്രഭാകരന്റെ മക്കളായ പ്രമോദ്, പ്രദീപ് എന്നിവര്‍ സുഹൃത്തുക്കളുടെ വീടുകളിലായിട്ടാണ് താമസം. ഇന്ന് രാവിലെ 7.30 ഓടെ അയല്‍വാസിയുടെ പറമ്പില്‍ ഷീറ്റ് വലിച്ച് കെട്ടി പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം 9.30 യോടെ പുത്തന്‍കുരിശ് ക്രിസ്റ്റ്യന്‍ സെമിട്ടറി ശ്്മശാനത്തില്‍ സംസ്‌കാരം നടത്തി. ഭാര്യ: ഗിരിജ.
Next Story

RELATED STORIES

Share it