palakkad local

പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ : മേപ്പാടം ആര്‍സിഎച്ച് സെന്റര്‍ മേലേഴിയം റോഡ് തകര്‍ന്നു തന്നെ



ആനക്കര: മേപ്പാടം ആര്‍സിഎച്ച് സെന്റര്‍ മേലേഴിയം എല്‍പി സ്‌കൂള്‍ റോഡ് ഇപ്പോഴും തകര്‍ന്നുതന്നെ. റോഡിലെ കൂറെ ഭാഗം നേരത്തെ മെറ്റലിട്ട് ഉറപ്പിച്ചതായിരുന്നു. ഇപ്പോള്‍ മെറ്റലെല്ലാം അടര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. റോഡ് പൂര്‍ണമായി തകര്‍ന്നിട്ടും മെറ്റല്‍ ചെയ്ത ഭാഗം ടാറിങ്ങ് നടത്താന്‍ ആനക്കര പഞ്ചായത്ത് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. പഞ്ചായത്ത് തിരെഞ്ഞടുപ്പ് സമയത്ത് റോഡ് നന്നാക്കാമെന്ന് വാഗ്ദാനം നടത്തിയിരുന്നെങ്കിലും അധികൃതര്‍ അതൊക്കെ മറന്നമട്ടാണ്. മേലേഴിയം ഭാഗത്ത് നിന്നുള്ള നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ ആനക്കര ഹൈസ്‌കൂള്‍, ആനക്കര  സ്വാമിനാഥ ഡയറ്റ് ലാബ് സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണിത്. ഇതിന് പുറമെ മേപ്പാടം ഹൈസ്‌കൂള്‍ മേഖലയിലുള്ളവര്‍ക്ക് കുറ്റിപ്പുറം ദേശീയ പാത എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്താനുള്ള വഴിയുമാണിത്. ഹെല്‍ത്ത് സെന്ററില്‍ നിന്ന് ആരംഭിച്ച് ചേകനൂര്‍ പള്ളപ്പടി റോഡില്‍ ചെന്നു ചേരുന്ന റോഡ് ടാറിങ്ങ് നടത്തണമെന്ന് വര്‍ഷങ്ങളായി പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമില്ല.
Next Story

RELATED STORIES

Share it