malappuram local

പഞ്ചായത്തുകളുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണം വഴിപാടായി

അരീക്കോട്: കൊട്ടിയാഘോഷിച്ച പ്ലാസ്റ്റിക് മാലിന്യ ശേഖരണം വഴിപ്പാടായിമാറി. കഴിഞ്ഞ വര്‍ഷം കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്തുകളില്‍ നടപ്പാക്കിയ  പദ്ധതിയാണ് വെറുതെയായത്.
ഓരോ പഞ്ചായത്തും പ്ലാസ്റ്റിക്ക് മാലിന്യം വിമുക്തമാക്കുകയെന്ന ഉദ്യേശ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ഇത് പ്രകാരം കൂടുംബശ്രീകളും മറ്റു സന്നദ്ധ സേനകളുടെയും പിന്തുണയോടെ വീടുകളിലെയും പൊതു നിരത്തിലെയും പ്ലാസ്റ്റിക് അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ കമ്പനിയില്ലേക്ക് അയച്ചിരുന്നു. പഞ്ചായത്തുകളുടെ പൂര്‍ണ ചിലവോടെയായിരുന്ന പദ്ധതി. ഓരോ പഞ്ചായത്തില്‍ നിന്നും പത്തിലധികം ലോഡ് മാലിന്യമാണ് ഇവിടെയെത്തിയത്. തുടര്‍ന്നുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീടുകളിലും അതാത് സ്ഥാപനങ്ങളിലും വൃത്തിയായി സൂക്ഷിക്കുകയും ഓരോ ആറ് മാസം കൂടുമ്പോഴും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശേഖരിക്കുമെന്ന് നിര്‍ദേശിച്ചിരുന്നുവെങ്കിലും അവ നടപ്പിലായിട്ടില്ലന്ന് മാത്രം.
ഇതോടെ പൊതു നിരത്തിലും വീടുകളിലും പ്ലാസ്റ്റിക് കുമിഞ്ഞ് കൂടുകയാണ്. പദ്ധതിക്കായി ഓരോ പഞ്ചായത്തും പത്ത് ലക്ഷം രൂപ വീതമാണ് കഴിഞ്ഞ വര്‍ഷം ചിലവഴിച്ചത്. തുടക്കത്തില്‍ എല്ലാവിധ സങ്കരണവും പഞ്ചായത്തുകള്‍ക്കുണ്ടായിരുന്നു. എന്നാല്‍ തുടര്‍ നടപടിയുമായി മുമ്പോട്ട് പോവത്തതിനാല്‍ സന്നദ്ധ സംഘടകളടക്കം പ്ലാസ്റ്റി വിമുക്ത ഗ്രാമം പദ്ധതിയോട് വിമുഖത കാണിക്കുകയാണ്. മഴ അവസാനിച്ചതോടെ തോടുകളിലൂടെയും അഴുക്ക് ചാല് വഴിയും ഒലിച്ച് വന്ന പ്ലാസ്റ്റിക്കുകളും തങ്ങികിടക്കുകയാണ്.
Next Story

RELATED STORIES

Share it