kozhikode local

പഞ്ചായത്തുകളുടെ പദ്ധതി നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം

കോഴിക്കോട്: പൊതുസ്ഥലങ്ങള്‍ മലമൂത്രവിസര്‍ജന വിമുക്തമാക്കുന്ന കേന്ദ്ര പദ്ധതി ഗ്രാമങ്ങളില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകള്‍ സമര്‍പ്പിച്ച പദ്ധതിനിര്‍ദേശങ്ങള്‍ക്ക് ഇന്നലെ ചേര്‍ന്ന അഡ്‌ഹോക്ക് ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗീകാരം നല്‍കി. ഗുണഭോക്താക്കളുമായി കരാര്‍ ഒപ്പിട്ടയുടന്‍ പ്രവൃത്തികള്‍ ആരംഭിക്കും. നവംബര്‍ ഒന്നിനു മുമ്പായി സംസ്ഥാനത്തെ ഗ്രാമങ്ങളെ ഓപണ്‍ ഡെഫിക്കേഷന്‍ ഫ്രീ ആയി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണിത്.
ഇതിന്റെ ഒന്നാംഘട്ടത്തില്‍ ജലനിധി പദ്ധതിവഴി ശൗചാലയങ്ങള്‍ നിര്‍മിക്കുന്ന ഗ്രാമപ്പഞ്ചായത്തുകള്‍ സെപ്റ്റംബര്‍ ഒന്നിനു മുമ്പ് നിര്‍മാണവും പരിശോധനയും പൂര്‍ത്തീകരിക്കും. ബാക്കിയുള്ള പഞ്ചായത്തുകള്‍ ഒക്‌ടോബര്‍ 31നു മുമ്പായി പദ്ധതി പൂര്‍ത്തിയാക്കും. മതിയായ സൗകര്യങ്ങളില്ലാത്തയിടങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച കെട്ടിടമുടമകള്‍ക്കെതിരേ പഞ്ചായത്തീരാജ് നിയമപ്രകാരം നടപടികള്‍ കൈക്കൊള്ളാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എം സുരേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it