Kottayam Local

പഞ്ചായത്തുകളില്‍ പ്രചാരണവുമായി ജോര്‍ജുകുട്ടി ആഗസ്തി

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ജോര്‍ജുകുട്ടി ആഗസ്തി പൂഞ്ഞാര്‍, എരുമേലി, പാറത്തോട് പഞ്ചായത്തുകളിലും ഈരാറ്റുപേട്ട നഗരസഭയിലും പര്യടനം നടത്തി.
വ്യാപാര സ്ഥാപനങ്ങളില്‍ കയറിയും വഴിയോരങ്ങളിലും വോട്ടഭ്യര്‍ഥിച്ചു. ഭവനങ്ങള്‍ തോറും കയറി വോട്ടര്‍ഭ്യര്‍ഥിച്ചു. ജോര്‍ജുകുട്ടി ആഗസ്തിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി ഈരാറ്റുപേട്ട തെക്കേക്കര മേഖലാ കണ്‍വന്‍ഷന്‍ നടത്തി. തോമസ് കല്ലാടന്‍ ഉദ്ഘാടനം ചെയ്തു. എ പി മുജീബ് അധ്യക്ഷത വഹിച്ചു. ജോമോന്‍ ഐക്കര, മുഹമ്മദ് ഇല്യാസ്, പി എച്ച് നൗഷാദ്, ജോസഫ് ജോര്‍ജ് വെള്ളൂക്കുന്നേല്‍, വി പി ലത്തീഫ്, പരിക്കൊച്ച് കുരുവിനാല്‍, മാഹിന്‍ തലപ്പള്ളി, അനസ് നാസര്‍, ഹനീഫ കിണറ്റുംമൂട്ടില്‍, നാസര്‍ കല്ലുപുരയ്ക്കല്‍, സജിമോന്‍ തൈത്തോട്ടം, ഇജാസ് കിണറ്റുംമൂട്ടില്‍, സി എം ഷിയാസ്, നിയാസ് വടയാര്‍ സംസാരിച്ചു.
ഇന്ന് വൈകീട്ട് 6ന് ഈരാറ്റുപേട്ട നടയ്ക്കല്‍ അമാന്‍ ജങ്ക്ഷനില്‍ നയവിശദീകരണയോഗത്തില്‍ ജോര്‍ജ്കുട്ടി ആഗസ്തി പങ്കെടുക്കും.
Next Story

RELATED STORIES

Share it