പഞ്ചായത്തീരാജ്: കേരളത്തിന് വീണ്ടും ദേശീയ പുരസ്കാരം
BY Sumeera SMR19 April 2016 3:02 AM GMT
Sumeera SMR19 April 2016 3:02 AM GMT
തിരുവനന്തപുരം: പഞ്ചായത്തീരാജ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനത്തിനുള്ള ദേശീയ ബഹുമതിക്ക് കേരളം വീണ്ടും അര്‍ഹമായി. ഇതുസംബന്ധിച്ച അറിയിപ്പ് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തില്‍നിന്നു സംസ്ഥാന സര്‍ക്കാരിനു ലഭിച്ചു. തുടര്‍ച്ചയായി രണ്ടാംതവണയാണ് കേരളം ഈ ബഹുമതി നേടുന്നത്. അധികാര വികേന്ദ്രീകരണ സൂചികയില്‍ കേരളം ഉന്നതസ്ഥാനത്താണെന്ന് 2015-2016ലെ കേന്ദ്ര അവലോകനം വിലയിരുത്തി. ഫണ്ട്, ചുമതലകള്‍, ഉദ്യോഗസ്ഥ സംവിധാനം എന്നിവയിലെ വികേന്ദ്രീകരണം ശ്രദ്ധേയമായി. ഈ മാസം 24ന് ജംഷെഡ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയില്‍നിന്നു മന്ത്രി എം കെ മുനീര്‍ പുരസ്കാരം ഏറ്റുവാങ്ങും.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT