Flash News

പഞ്ചാബ് : ലിംഗനിര്‍ണയ കേന്ദ്രങ്ങള്‍ക്കെതിരേ നടപടി



ചണ്ഡീഗഡ്: പഞ്ചാബിലെ ലിംഗനിര്‍ണയ കേന്ദ്രങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി അമരിന്ദര്‍സിങ് ഉത്തരവിട്ടു. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്ന കേന്ദ്രങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടിയെടുക്കണമെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ അഭ്യര്‍ഥനയ്ക്ക് തൊട്ടുപിന്നാലെയാണ് സിങിന്റെ ഉത്തരവ്. ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. ലിംഗനിര്‍ണയ കേന്ദ്രങ്ങളില്‍ നടക്കുന്ന പെണ്‍ഭ്രൂണഹത്യ തടയുന്നതിനും ഇത്തരം കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുന്നതിനും ആരോഗ്യവകുപ്പുമായി പൂര്‍ണമായി സഹകരിക്കണമെന്നും പോലിസിന് നിര്‍ദേശം നല്‍കി. നിയമവിരുദ്ധമായ ഗര്‍ഭച്ഛിദ്രം, ലിംഗനിര്‍ണയം എന്നിവയ്ക്ക് കൂട്ടു നില്‍ക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അനുബന്ധ ജോലിക്കാര്‍ തുടങ്ങിയവരും ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it