Flash News

പഞ്ചാബ് മന്ത്രി ബിനാമി ഇടപാടില്‍ ഖനി വാങ്ങിയെന്ന് ആരോപണം



ചണ്ഡീഗഡ്: പഞ്ചാബ് മന്ത്രി റാണ ഖുര്‍ജിത് സിങ് തന്റെ കമ്പനിയിലെ പാചകക്കാരന്റെയും ജീവനക്കാരന്റെയും പേരില്‍ ബിനാമി ഇടപാടുകള്‍ വഴി മണല്‍ ഖനികള്‍ വാങ്ങിയതായി ആം ആദ്്മി പാര്‍ട്ടി (എഎപി) ആരോപിച്ചു. എന്നാല്‍, ആരോപണം മന്ത്രി നിഷേധിച്ചു.സംസ്ഥാന വൈദ്യുതി-ജലസേചന മന്ത്രിയായ സിങിനെ പുറത്താക്കണമെന്നാണ് എഎപിയുടെ ആവശ്യം. എന്നാല്‍, ശിരോമണി അകാലിദ (എസ്്എഡി)ളും ബിജെപിയും ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടത്. അതേസമയം, തനിക്കോ തന്റെ സ്ഥാപനമായ റാണ ഷുഗര്‍ ലിമിറ്റഡിനോ മണല്‍ ഖനികളില്‍ ഓഹരിയില്ലെന്ന് സിങ് വ്യക്തമാക്കി. 26 കോടിയിലധികം ആസ്തിയുള്ള മണല്‍ ഖനി സ്വന്തമായുള്ള മന്ത്രിക്കെതിരേ എന്‍ഫോഴ്‌സ്്‌മെന്റ് അന്വേഷണം വേണമെന്ന് അകാലിദള്‍ എംപി പ്രേംസിങ് ചന്ദുമജ്്‌റ പറഞ്ഞു. ഈ സംഭവം പാര്‍ലമെന്റില്‍ തന്റെ പാര്‍ട്ടി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുച്ഛമായ വരുമാനമുള്ള സിങിന്റെ ജീവനക്കാര്‍ എങ്ങിനെയാണ്് 50 കോടിയോളം രൂപ മുടക്കി ലേലത്തില്‍ പങ്കെടുത്തതെന്നും ചന്ദുമജ്്‌റ ചോദിച്ചു.
Next Story

RELATED STORIES

Share it