പഞ്ചാബ് മന്ത്രിയുമായി വാഗ്വാദം പോലിസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

ചണ്ഡീഗഡ്: ഹരിയാനയിലെ ഫത്തേഹബാദ് പോലിസ് സൂപ്രണ്ട് സംഗീത കാലിയ ഐപിഎസിനെ സ്ഥലം മാറ്റി. കഴിഞ്ഞ ദിവസം ഇവരോട് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഗീത ഇറങ്ങിപ്പോയില്ല. ഇതില്‍ ക്ഷുഭിതനായ മന്ത്രി ഇറങ്ങിപ്പോവുകയും ചെയ്തു. ഫത്തേഹാബാദ് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം.
ഹരിയാന അതിര്‍ത്തിയിലെ മദ്യക്കടത്ത് സംബന്ധിച്ച് മന്ത്രിയും സംഗീതയും തമ്മില്‍ യോഗത്തില്‍ വാക്കുതര്‍ക്കം നടന്നു. ഇതിനിടയിലാണ് അവരോട് ഇറങ്ങിപ്പോവാന്‍ മന്ത്രി ആവശ്യപ്പെട്ടത്. വാഗ്വാദം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഉദ്യോഗസ്ഥയുടെ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിറകേയാണ് സംഗീത കാലിയയെ സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗുഡ്ഗാവ് ജില്ലയിലെ ഭോണ്ട്‌സിയിലേക്ക് സംഗീതയെ മാറ്റുമെന്നാണറിയുന്നത്. സംഗീതക്കെതിരായ മന്ത്രിയുടെ നിലപാടിനെതിരേ സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതികരണങ്ങള്‍ വരുന്നുണ്ട്.
Next Story

RELATED STORIES

Share it