Flash News

പഞ്ചാബ്: പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് പരിക്ക്



ചത്തീസ്ഗഡ്: പഞ്ചാബ് നിയമസഭയില്‍ ബഹളം വച്ച ആംആദ്മി (എഎപി) ലോക് ഇന്‍സാഫ് പാര്‍ട്ടി (എല്‍ഐപി) എംഎല്‍എമാരെ മാര്‍ഷലുകള്‍ ബലം പ്രയോഗിച്ചു പുറത്താക്കി. സംഭവത്തെ തുടര്‍ന്ന് അബോധാവസ്്ഥയിലായ എഎപി എംഎല്‍എ മഞ്ചീത് സിങിനെയും ഒപ്പം പരിക്കേറ്റ ശിരോമണി അകാലിദള്‍ എംഎല്‍എമാരെയും ആശുപത്രിയില്‍ പ്രവേശിച്ചു. എംഎല്‍എമാരെ ഒരു ദിവസത്തേക്കു സസ്‌പെന്‍ഡ് ചെയ്തതായി സ്പീക്കര്‍ റാണ കെപി സിങ് ഉത്തരവിട്ടു. എഎപിക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു അകാലിദള്‍ എംഎല്‍എമാര്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. എഎപി ചീഫ് വിപ്പ് സുഖ്പാല്‍ ഖൈറ, എല്‍ഐപി എംഎല്‍എ സിമര്‍ജീത് സിങ് ബെയിന്‍സ് എന്നിവരെ സഭയില്‍ പ്രവേശിപ്പിക്കാതെ കവാടത്തില്‍ തടഞ്ഞതാണ് എംഎല്‍എമാരെ പ്രകോപിതരാക്കിയത്. ഇരു നേതാക്കളും ബജറ്റ് സമ്മേളനം അവസാനിക്കുന്നതുവരെ സഭയില്‍ പ്രവേശിക്കുന്നത് സ്പീക്കര്‍ വിലക്കിയിരുന്നു. കര്‍ഷകരുടെ പ്രശ്‌നം സഭയില്‍ അവതരിപ്പിക്കാന്‍ ഭരണപക്ഷമായ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് (എഎപി) എച്ച് എസ് ഫുല്‍ക മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, എഎപി നേതാവും എല്‍ഐപി നേതാവും സഭയ്ക്കുപുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാക്കിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it