പഞ്ചാബ്: ആക്രമണങ്ങളുടെ നാള്‍വഴികള്‍

2001 മാര്‍ച്ച്
ഗുരുദാസ്പൂര്‍ ജില്ലയില്‍ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ 135 വാര നീളത്തില്‍ പണിത ഭൂഗര്‍ഭ തുരങ്കം കണ്ടെത്തി.
2002 ജനുവരി 1
ഹിമാചല്‍പ്രദേശിനോടു ചേര്‍ന്ന പഞ്ചാബ് അതിര്‍ത്തിയില്‍ ഫയറിങ് റേഞ്ചിനു നേരെ നടന്ന അജ്ഞാതരുടെ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
2002 ജനുവരി 31
ഹോഷിയാര്‍പൂര്‍ ജില്ലയില്‍ പന്ത്രാണയില്‍ പഞ്ചാബ് റോഡ്‌വേസ് ബസ്സിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു.
2002 മാര്‍ച്ച് 31
ലുധിയാനയ്ക്കടുത്ത ദരോഹയില്‍ ഫിറോസ്പൂര്‍-ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു. 28 പേര്‍ക്കു പരിക്കേറ്റു.
2006 ഏപ്രില്‍ 28
ജലന്തര്‍ ബസ് ടെര്‍മിനലില്‍ ബസ്സില്‍ ബോംബ് പൊട്ടിത്തെറിച്ച് എട്ടുപേര്‍ക്ക് പരിക്കേറ്റു.
2007 ഒക്ടോബര്‍ 14
ലുധിയാന സിനിമാശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 10 വയസ്സുള്ള കുട്ടിയടക്കം ഏഴുപേര്‍ മരിച്ചു. 40 പേര്‍ക്കു പരിക്കേറ്റു.
2015 ജൂലൈ 27
ഗുരുദാസ്പൂര്‍ ജില്ലയില്‍ പോലിസ് സ്‌റ്റേഷനിലുണ്ടായ ആക്രമണത്തില്‍ പോലിസ് സൂപ്രണ്ടടക്കം ഏഴുപേര്‍ മരിച്ചു. മൂന്ന് അക്രമികളെ പോലിസ് വെടിവച്ചുകൊന്നു.
2016 ജനുവരി 2
പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ആക്രമണത്തില്‍ മൂന്നു സുരക്ഷാ ഭടന്‍മാരും നാല് അക്രമികളും മരിച്ചു.
Next Story

RELATED STORIES

Share it