പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല: ആംആദ്മി പാര്‍ട്ടി

പനാജി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി(എഎപി)യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അരവിന്ദ് കെജ്‌രിവാള്‍ ആയിരിക്കില്ല. അദ്ദേഹം ഡല്‍ഹിയില്‍ തുടരും. ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ ആംആദ്മി പാര്‍ട്ടി ദേശീയ വക്താവ് അശുതോഷ് തള്ളി. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമോ എന്ന് ആദ്യം തീരുമാനിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ അര്‍ഹതയുള്ളവര്‍ പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനത്തും സംഘടനാ അടിത്തറ വിപുലമാക്കാന്‍ എഎപി പരിശ്രമിച്ചുവരികയാണ്. ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, മഹാരാഷ്ട്ര, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്-അശുതോഷ് പറഞ്ഞു.
Next Story

RELATED STORIES

Share it