Cricket

പഞ്ചാബിന് അടിതെറ്റി; രാജസ്ഥാന് ആശ്വാസ ജയം

പഞ്ചാബിന് അടിതെറ്റി; രാജസ്ഥാന് ആശ്വാസ ജയം
X

ജയ്പൂര്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസ ജയം. 15 റണ്‍സിനാണ് രാജസ്ഥാന്‍ വിജയം അക്കൗണ്ടിലാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബിന്റെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 143 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. കെ എല്‍ രാഹുല്‍ 95 റണ്‍സുമായി പുറത്താവാതെ നിന്നെങ്കിലും പഞ്ചാബിനെ വിജയത്തിലേക്കെത്തിക്കാനായില്ല. മാര്‍ക്ക് സ്‌റ്റോണിസാണ് (11) പഞ്ചാബ് നിരയില്‍ രണ്ടക്കം കണ്ട മറ്റൊരു താരം. രാജസ്ഥാന് വേണ്ടി കെ ഗൗതം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആര്‍ച്ചറും ഉനദ്ഘട്ടും സ്റ്റോക്‌സും സോധിയും ഓരോ വിക്കറ്റം പങ്കിട്ടു.
നേരത്തെ ടോസിന്റെ ആനൂകുല്യത്തില്‍ ആദ്യം ബാറ്റിങിനിറങ്ങിയ രാജസ്ഥാന് നായകന്‍ അജിന്‍ക്യ രഹാനെയെയും ( 10 പന്തില്‍ 9) ബൗറ്റിങ് പ്രമോഷനോടെ എത്തിയ കെ ഗൗതമിനെയും (ആറ് പന്തില്‍ 8) പെട്ടന്ന് നഷ്ടമായെങ്കിലും വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയ ജോസ് ബട്‌ലര്‍ ( 58 പന്തില്‍ 82) ടീമിന് കരുത്താവുകയായിരുന്നു. ഒമ്പത് ഫോറും ഒരു സിക്‌സറുമാണ് ബട്‌ലര്‍ അടിച്ചെടുത്തത്. മലയാളി താരം സഞ്ജു സാംസണ്‍ (18 പന്തില്‍ 22) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബെന്‍ സ്റ്റോക്‌സ് (11പന്തില്‍ 14), സ്റ്റുവര്‍ട്ട് ബിന്നി (ഏഴ് പന്തില്‍ 11) എന്നിവരാണ് രാജസ്ഥാന്റെ മറ്റ് സ്‌കോറര്‍മാര്‍. പഞ്ചാബിന് വേണ്ടി ആന്‍ഡ്രേ ടൈ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുജീബുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.
Next Story

RELATED STORIES

Share it