kozhikode local

പജില്ലാ കലോല്‍സവം: ക്രമക്കേടുകള്‍ക്കെതിരേ പ്രതിഷേധ കലാവിരുന്ന്

ഉകോഴിക്കോട്: ചേവായൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ ക്രമക്കേടുകളും നീതിവിരുദ്ധമായ പ്രവര്‍ത്തനങ്ങളും ആരോപിച്ച് വിവിധ സ്‌കൂളുകളിലെ രക്ഷിതാക്കളും അധ്യാപകരും കലോല്‍സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളും പ്രതിഷേധ കലാവിരുന്ന് സംഘടിപ്പിച്ചു. ശ്രീകണ്‌ഠേശ്വര ക്ഷേത്ര പരിസരത്ത് നിന്നും ഡിഡിഇ ഓഫിസിലേക്ക് സമാധാനപരമായ മാര്‍ച്ച് നടത്തി. കലോല്‍സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ കലാപ്രകടനങ്ങള്‍ നടത്തി. ഫലപ്രഖ്യാപനത്തില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. സ്‌കോര്‍ ബോര്‍ഡ് കലോല്‍സവ നഗരിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. ജഡ്ജുമെന്റുകളില്‍ വിധികര്‍ത്താക്കള്‍ പറഞ്ഞ കാരണങ്ങള്‍ അശാസ്ത്രീയവും പരിഹാസ്യവുമായിരുന്നുവെന്നാണ് മറ്റൊരാരോപണം. കലോല്‍സവ മാന്വലിന്റെ നഗ്നമായ ലംഘനമാണ് നടന്നതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. എം സീന, വി വി സീമ, സുനില്‍കുമാര്‍, പി സഫീല തുടങ്ങിയ രക്ഷിതാക്കള്‍ നേതൃത്വം നല്‍കി. ബന്ധുക്കളായവരായിരുന്നു നൃത്തമല്‍സരങ്ങളിലെ വിധികര്‍ത്താക്കള്‍ എന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
Next Story

RELATED STORIES

Share it