പചൗരിയുടെ നിയമനത്തിനെതിരേ ശാസ്ത്രജ്ഞ രംഗത്ത്

ന്യൂഡല്‍ഹി: ആര്‍ കെ പചൗരിയെ എനര്‍ജി ആന്റ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റിയൂട്ട് (ടെറി) എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി നിയമിച്ചതിനെതിരേ തുറന്ന കത്തുമായി സ്ഥാപനത്തിലെ മുന്‍ ഉദ്യോഗസ്ഥ. പചൗരിക്കെതിരേ നേരത്തെ ലൈംഗിക പീഡനത്തിനു പരാതി നല്‍കിയ ശാസ്ത്രജ്ഞയാണ് പുതിയ നിയമനം തന്നെ പേടിപ്പെടുത്തുന്നുവെന്ന് കാണിച്ചുകൊണ്ടുള്ള കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
ക്രിമിനല്‍ കുറ്റാരോപണമുള്ള പചൗരിക്ക് വേണ്ടി പുതിയ തസ്തിക സൃഷ്ടിച്ച സ്ഥാപനാധികാരികളെ അവര്‍ വിമര്‍ശിച്ചു. പചൗരിയെ തിങ്കളാഴ്ചയാണ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്ന് ഉദ്യോഗക്കയറ്റം നല്‍കി എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി നിയമിച്ചത്. അജയ് മാഥൂര്‍ ആണ് പുതിയ ഡയറക്ടര്‍ ജനറല്‍. പചൗരി സ്ഥാപനത്തില്‍ ആധിപത്യമുറപ്പിക്കാന്‍ പോവുന്നുവെന്ന് താന്‍ നേരത്തെ കേട്ടിരുന്നെങ്കിലും വിശ്വസിച്ചിരുന്നില്ല. അനുരഞ്ജനത്തിനു വേണ്ടി സ്ഥാപനം തന്നോടാവശ്യപ്പെട്ടിരുന്നു. സ്ഥാപനം പചൗരിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു. സ്ഥാപനത്തില്‍ നിന്നു തന്നെ പുറത്തു ചാടിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. നിയമനം നിയമവിരുദ്ധമാണെന്ന് പ്രശസ്ത നിയമജ്ഞരും അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it