Flash News

പച്ചക്കള്ളം പറയുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനം: അജ്മല്‍ ഇസ്മാഈല്‍

തിരുവനന്തപുരം: പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാന്‍ നിയമസഭയില്‍പ്പോലും പച്ചക്കള്ളം പുലമ്പുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് എസ്ഡിപിഐ സംസ്ഥാന ഖജാഞ്ചി അജ്മല്‍ ഇസ്മായില്‍. ആലുവ എടത്തലയില്‍ യുവാവിനെ നടുറോഡിലിട്ട് മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചവരെ തീവ്രവാദിയാക്കിയ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവില്‍ സസ്‌പെന്‍ഷനിലിരിക്കുന്ന എഎസ്‌ഐ ഇന്ദുചൂഡന്‍ ഉള്‍പ്പെടെയുള്ള പോലിസ് സംഘമാണ് യുവാവിനെ മര്‍ദിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. ഇത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണ്. ക്രൂരമര്‍ദനമേറ്റ യുവാവിനെ പരിക്കില്ലെന്നു പറഞ്ഞ് തിരിച്ചയച്ച ആലുവ ഗവണ്‍മെന്റ് താലൂക്കാശുപത്രിയിലെ ഡോ. പ്രദീപിനെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കുറ്റക്കാരായ പോലിസുകാരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടണം. സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ തീവ്രവാദം ആരോപിച്ച് ഇല്ലായ്മ ചെയ്യാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, വൈസ് പ്രസിഡന്റ് ശിഹാബുദ്ദീന്‍ മന്നാനി സംസാരിച്ചു. ജിപിഒ ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് വൈസ് പ്രസിഡന്റ് വേലുശ്ശേരി സലാം, സെക്രട്ടറിമാരായ ഷബീര്‍ ആസാദ്, ഇര്‍ഷാദ് കന്യാകുളങ്ങര നേതൃത്വം നല്‍കി. മാര്‍ച്ച് നിയമസഭാ പരിസരത്ത് പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു.
Next Story

RELATED STORIES

Share it