പച്ചക്കറി വിലവര്‍ധന തടയാന്‍ നടപടി

തിരുവനന്തപുരം: കാലാവസ്ഥാവ്യതിയാനം മൂലം സംസ്ഥാനത്ത് പഴം-പച്ചക്കറികള്‍ക്ക് അടുത്തിടെയുണ്ടായ വിലവര്‍ധന തടയുന്നതിന്റെ ഭാഗമായി ആറു മുതല്‍ ജൂണ്‍ 30 വരെ 15 ഇനം പച്ചക്കറികള്‍ വില കുറച്ച് നല്‍കുന്നു. (വെണ്ട, പയറ്, പാവയ്ക്ക, പടവലം, ചെറിയമുളക്, കാരറ്റ്, വെള്ളരി, തക്കാളി, കാബേജ്, ചേന, മരച്ചീനി, സാവാള, ഉള്ളി, ഉരുളക്കിഴങ്ങ്, ഏത്തക്കായ) കമ്പോളവിലയേക്കാള്‍ 30 ശതമാനം വരെ വില കുറച്ച് സംസ്ഥാനത്തുടനീളമുള്ള ഹോര്‍ട്ടി കോര്‍പിന്റെ സ്വന്തം സ്റ്റാളുകള്‍, മൊബൈല്‍ വില്‍പന സ്റ്റാളുകള്‍, ലൈസന്‍സി സ്റ്റാളുകള്‍ എന്നിവ വഴി വില്‍പന നടത്തുന്നതിന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it