Idukki local

പച്ചക്കറി വികസന പദ്ധതി : ജില്ലയ്ക്ക് ആറു പുരസ്‌കാരങ്ങള്‍



തൊടുപുഴ: പച്ചക്കറി വികസന പദ്ധതിയില്‍ ജില്ലക്ക് ആറു പുരസ്‌കാരങ്ങള്‍. 10 ഇനങ്ങളില്‍ മൂന്ന് ഒന്നാം സമ്മാനമടക്കം ആറ് അവാര്‍ഡുകള്‍ നേടിയാണ് ജില്ല തുടര്‍ച്ചയായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയതെന്ന്  പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി ജി ഉഷാകുമാരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സമ്മാനാര്‍ഹര്‍:    മികച്ച വിദ്യാര്‍ഥി: (ഒന്നാം സമ്മാനം) അഞ്ജു തോമസ്, 12ാം ക്ലാസ് വിദ്യാര്‍ഥിനി ജിവിഎച്ച്എസ്എസ്, രാജകുമാരി (കൊന്നത്തടി കൃഷി ഭവന്‍, അടിമാലി ബ്ലോക്ക്), മികച്ച സ്ഥാപന മേധാവി (ഒന്നാം സമ്മാനം) ലിജി വര്‍ഗീസ്, ഹോളീ ക്യൂന്‍സ് യുപിസ്‌കൂള്‍, രാജകുമാരി (നെടുങ്കണ്ടം കൃഷി ഭവന്‍, നെടുങ്കണ്ടം ബ്ലോക്ക്), മികച്ച സ്വകാര്യ സ്ഥാപനം (മൂന്നാം സമ്മാനം) കാര്‍മ്മല്‍ ജ്യോതി സ്‌പെഷല്‍ സ്‌കൂള്‍, മച്ചിപ്ലാവ്, (അടിമാലി കൃഷി ഭവന്‍, അടിമാലി ബ്ലോക്ക്), മികച്ച പൊതു സ്ഥാപനം (രണ്ടാം സമ്മാനം) സാമൂഹ്യ ആരോഗ്യ കേന്ദ്രം, ചിത്തിരപുരം, (പള്ളിവാസല്‍ കൃഷി ഭവന്‍, അടിമാലി ബ്ലോക്ക്).മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ (ഒന്നാം സമ്മാനം) എ ടി തോമസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, കട്ടപ്പന,     മികച്ച കൃഷി അസിസ്റ്റന്റ് (മൂന്നാം സമ്മാനം) മനോജ്‌മോന്‍ അഗസ്റ്റിന്‍, കൃഷി അസിസ്റ്റന്റ്. ചക്കുപള്ളം കൃഷി ഭവന്‍, (കട്ടപ്പന ബ്ലോക്ക്). അവാര്‍ഡു വിതരണം ജൂലൈ ഒന്നിന് രാവിലെ 10ന് തൃശൂര്‍ ടൗണ്‍ ഹാളില്‍ കൃഷി മന്ത്രി  വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും.
Next Story

RELATED STORIES

Share it