പച്ചക്കറി വരവു കൂടി, വില കുറഞ്ഞു

കൊച്ചി: തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവു കൂടിയതോടെ സംസ്ഥാനത്ത് പച്ചക്കറിവിലയില്‍ ഗണ്യമായ ഇടിവ്. 100 രൂപയ്ക്കു മുകളില്‍ വിലയുണ്ടായിരുന്ന സവാളക്ക് മൊത്തവിപണി വില കിലോയ്ക്ക് 14 രൂപയിലെത്തി. 80 രൂപയുണ്ടായിരുന്ന ഉള്ളിക്ക് 20 രൂപയാണ് വില. പച്ചക്കറി വിപണിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഇടിവുണ്ടായിരിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. വിഷു വിപണിയിലും പച്ചക്കറിവില കൂടാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍. മൂന്നുമാസം മുമ്പ് കിലോയ്ക്ക് 200 രൂപ വിലയുണ്ടായിരുന്ന മുരിങ്ങക്കയ്ക്ക് ഇപ്പോള്‍ 25 രൂപയാണ്. തക്കാളിക്ക് 14 രൂപയുമാണ് മൊത്തവിപണിയിലെ വില.
Next Story

RELATED STORIES

Share it