Second edit

പച്ചകുത്തിയതിന്റെ പേരില്‍

ഇന്ത്യയിലെ ഹിന്ദുക്കള്‍ ആരാധിക്കുന്ന മുപ്പത്തിമുക്കോടി ദൈവങ്ങളിലൊന്നാണ് യെല്ലമ്മയെന്നും രേണുകയെന്നും വിളിക്കപ്പെടുന്ന ദേവി. ജമദഗ്ന മഹര്‍ഷിയുടെ ഭാര്യയും പരശുരാമന്റെ അമ്മയുമായ യെല്ലമ്മ ഒരു ഗന്ധര്‍വനില്‍ ഭ്രമിച്ച് ചാരിത്ര്യം നഷ്ടപ്പെട്ടുവെന്നും പിതാവിന്റെ കല്‍പനയനുസരിച്ച് മകന്‍ അമ്മയെ കൊന്നുവെന്നും പുരാണം. പരശുരാമന്റെ മാതൃവധപാപത്തെക്കുറിച്ച് നാം കേട്ടിട്ടുള്ളതാണല്ലോ. ഈ യെല്ലമ്മയെ സേവിക്കാന്‍ വര്‍ഷംതോറും ബലിയര്‍പ്പിക്കപ്പെടുന്ന പെണ്‍കുട്ടികളാണ് പില്‍ക്കാലത്ത് ദേവദാസികളായി വേശ്യാവൃത്തിയിലേക്കു വലിച്ചെറിയപ്പെടുകയെന്ന ദുരാചാരത്തിന് ഇന്നും ഇരയായിക്കൊണ്ടിരിക്കുന്നത്.
ഈ ദേവിയുടെ ചിത്രം സ്വന്തം കാലില്‍ പച്ചകുത്തിയതിനാണ് കഴിഞ്ഞ ദിവസം ഒരു ആസ്‌ത്രേലിയന്‍ നിയമ വിദ്യാര്‍ഥി ബംഗളൂരുവില്‍ ആക്രമിക്കപ്പെട്ടത്. ഒരു റസ്‌റ്റോറന്റില്‍ വച്ചുള്ള ആക്രമണത്തിനു നേതൃത്വം നല്‍കിയ പ്രാദേശിക ബിജെപി നേതാവ് രമേശ് യാദവ് ആക്രമണത്തെ ന്യായീകരിക്കുകയും ചെയ്തിട്ടുണ്ട്. യെല്ലമ്മയുടെ ചിത്രം കാലില്‍ പച്ചകുത്തിയതാണ് ബിജെപി നേതാവിന് ഇഷ്ടപ്പെടാതിരുന്നത്. അത് സായിപ്പിന്റെ ശരീരത്തില്‍ മറ്റെവിടെയെങ്കിലുമായിരുന്നു എങ്കില്‍ പ്രശ്‌നമുണ്ടാകുമായിരുന്നോ എന്നറിഞ്ഞുകൂടാ. അയാള്‍ ഹാഫ് ട്രൗസറിട്ടുകൊണ്ട് കാലിലെ യെല്ലമ്മച്ചിത്രം പ്രദര്‍ശിപ്പിച്ച് കൂടുതല്‍ പ്രകോപനമുണ്ടാക്കരുതെന്ന സദുദ്ദേശ്യത്തോടെയാണ് താന്‍ ഉപദേശിച്ചതെന്നും നേതാവ് പറഞ്ഞിട്ടുണ്ട്. ഏതായാലും സായിപ്പും ഭാര്യയും കൂടുതല്‍ അനര്‍ഥങ്ങള്‍ സംഭവിക്കാതിരിക്കാന്‍ അപ്പോള്‍ തന്നെ ബംഗളൂരുവില്‍ നിന്നു മുങ്ങിയെന്നാണ് റിപോര്‍ട്ട്. ആസ്‌ത്രേലിയന്‍ എംബസി പ്രതിഷേധം രേഖപ്പെടുത്തിയതോടെ ഇത് നയതന്ത്രതലത്തിലും പ്രശ്‌നമായിട്ടുണ്ട്.
Next Story

RELATED STORIES

Share it