azchavattam

പങ്കുവച്ച് പങ്കുവച്ച്

പങ്കുവച്ച് പങ്കുവച്ച്
X
Pankuvechu


മികച്ച നടന്‍, ജനപ്രിയ ചിത്രം എന്നിവയാണ് കാര്യമായി വിമര്‍ശനവിധേയമായത്. 'എന്നു നിന്റെ മൊയ്തീനി'ലെയും 'ചാര്‍ലി'യിലെയും അഭിനയപാടവം പരിഗണിച്ച് പാര്‍വതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കിയതിനെ ആരും വിമര്‍ശിച്ചുകണ്ടില്ല. എന്നാല്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്ന യുവനടനെ മികച്ച നടനായി തിരഞ്ഞെടുത്തത് പലര്‍ക്കും ദഹിച്ചിട്ടില്ല.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 'പത്തേമാരി'യിലെ അഭിനയത്തിനാണ് പലരും അവാര്‍ഡ് മണത്തത്. പള്ളിക്കല്‍ നാരായണന്‍ എന്ന ആദ്യകാല പ്രവാസിയുടെ ഉരുകുന്ന ജീവിതത്തെ തന്മയത്വത്തോടെ മമ്മൂട്ടി അഭിനയിച്ചു ഫലിപ്പിക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 'മുന്നറിയിപ്പ്', 'ബാവുട്ടിയുടെ നാമത്തില്‍', 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്', 'കുട്ടിസ്രാങ്ക്' തുടങ്ങിയ സിനിമകളില്‍ കണ്ട അഭിനയത്തോട് താരതമ്യപ്പെടുത്താവുന്ന പ്രകടനമായിരുന്നു 'പത്തേമാരി'യില്‍ കണ്ടത്. ഇതുപോലുള്ള നിരവധി കഥാപാത്രങ്ങള്‍ മമ്മൂട്ടി മുമ്പും അവതരിപ്പിച്ചിട്ടുള്ളതിനാല്‍ അവാര്‍ഡിന്റെ അവസാനഘട്ടത്തില്‍ മമ്മൂട്ടി ഉണ്ടായിരുന്നതേയില്ല. എന്നാല്‍, ജയസൂര്യ ഉണ്ടായിരുന്നു. 'ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍' മുതല്‍ അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച ജയസൂര്യ അവാര്‍ഡ് അര്‍ഹിച്ചിരുന്നു. അവസാനമിറങ്ങിയ 'സു സു സുധി വാല്‍മീകം', 'ലുക്കാ ചുപ്പി' എന്നിവയിലെ അഭിനയം മുന്‍നിര്‍ത്തിയാണ് ജൂറി മികച്ച നടനാവാന്‍ യോഗ്യതയുള്ളവരുടെ പട്ടികയില്‍ ഇദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്.
എന്നാല്‍, 'ചാര്‍ലി'യിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാനെ മികച്ച നടനായി തിരഞ്ഞെടുക്കുകയായിരുന്നു ജൂറി.

[caption id="attachment_57369" align="aligncenter" width="595"]charli കാമറാമാന്‍ ജോമോന്‍ ടി ജോണ്‍, ചാര്‍ലി[/caption]

ദുല്‍ഖര്‍, ജയസൂര്യയെക്കാള്‍ നന്നായി ചെയ്തതുകൊണ്ട് മികച്ച നടനായി എന്നു ജൂറി ചെയര്‍മാന്‍ മോഹന്‍ പറയുന്നു. മലയാളത്തിലെ വ്യത്യസ്തമായ സിനിമയാണ് 'ചാര്‍ലി'. അതിലെ കഥാപാത്രങ്ങളും അഭിനയവും അപൂര്‍വമാണ്. എന്നാല്‍, ഒരു സാധാരണ ചിത്രത്തില്‍ അസാധാരണ പ്രകടനം ജയസൂര്യ പുറത്തെടുത്തെന്ന് ജൂറി ചെയര്‍മാന്‍ സമ്മതിക്കുന്നു. പ്രധാന അവാര്‍ഡുകള്‍ കിട്ടിയ ചിത്രമെന്ന നിലയില്‍ 'ചാര്‍ലി'ക്കാണ് കൂടുതല്‍ മൂല്യമെന്നും മൊയ്തീനുമായി അതിനു മല്‍സരിക്കേണ്ടിവന്നില്ലെന്നും മോഹന്‍ പറയുന്നു. ആധുനിക കാലഘട്ടത്തിലെ ഒരു ജിപ്‌സിയുടെ കഥ പറയുന്ന ചിത്രത്തില്‍ വളരെ മനോഹരമായ നീക്കങ്ങളിലൂടെ അഭിനയിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു. എന്താണോ ഒരു മോഡേണ്‍ ജിപ്‌സിയുടെ ജീവിതം അത് മനോഹരമായി ദുല്‍ഖര്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്- ജൂറി വിലയിരുത്തുന്നു.




[caption id="attachment_57370" align="aligncenter" width="604"]film-1 ഒഴിവുദിവസത്തെ കളി, സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍[/caption]

73 സിനിമകളില്‍ നിന്ന് 'ഒഴിവുദിവസത്തെ കളി'യാണ് ഇത്തവണ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മനോജ് കാന സംവിധാനം ചെയ്ത 'അമീബ' മികച്ച രണ്ടാമത്തെ ചിത്രമായി. പ്രമേയമികവുകൊണ്ടു തന്നെ ഇവ രണ്ടും ശ്രദ്ധ നേടിയിരുന്നു.
'ഒഴിവുദിവസത്തെ കളി' ഒരുക്കിയ സനല്‍കുമാര്‍ ശശിധരനെ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തേടിയെത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണ ഇദ്ദേഹം സംവിധാനം ചെയ്ത 'ഒരാള്‍പ്പൊക്ക'ത്തിന് മികച്ച സംവിധായകനുള്ള പുരസ്‌കാരമായിരുന്നു. രാഷ്ട്രീയമായി പ്രസക്തമായ സിനിമയായിരുന്നു 'ഒഴിവുദിവസത്തെ കളി'. അത് സംസാരിക്കുന്ന രാഷ്ട്രീയത്തിന് കൂടുതല്‍ പ്രസക്തി ഇപ്പോഴുണ്ടെന്നാണ് താന്‍ വിചാരിക്കുന്നതെന്ന് സനല്‍കുമാര്‍ പറയുന്നു. ജാതീയമായ അടിച്ചമര്‍ത്തലിന്റെ കാലത്ത് പ്രത്യേകിച്ചും. ഇതിനു ലഭിക്കുന്ന അംഗീകാരം നമ്മുടെ സമൂഹത്തിന്റെ ഒരു വെളിച്ചം തന്നെയാണെന്ന് സനല്‍ നിരീക്ഷിക്കുന്നു.
Next Story

RELATED STORIES

Share it