പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപ്പരിശോധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ദോഷകരമായ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപ്പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശമ്പളപരിഷ്‌കരണം 10 വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന 10ാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ്' എന്ന വിഷയത്തില്‍ എന്‍ജിഒ യൂനിയന്‍ സംഘടിപ്പിച്ച സംസ്ഥാനതല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭരണം ജനപക്ഷമാവണമെങ്കില്‍ ഉദ്യോഗസ്ഥസംവിധാനം മെച്ചമാവണം. സേവന സാഹചര്യം സംതൃപ്തമാവണം. ആവശ്യമായ ജീവനക്കാര്‍ വേണം.
സര്‍ക്കാരോഫിസുകളുടെ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. സര്‍ക്കാര്‍ ഓഫിസുകള്‍ ആധുനിക സാങ്കേതികവിദ്യയെ കൂടുതല്‍ ആശ്രയിക്കണം. ഓഫിസുകളുടെ അകവും പുറവും വൃത്തിയായി സൂക്ഷിക്കുന്ന സംസ്‌കാരം ജീവനക്കാര്‍ക്കുണ്ടാവണം. വിവരാവകാശനിയമം ഒരുപരിധിവരെ ജനങ്ങള്‍ക്ക് ഗുണകരമാണ്. സേവനാവകാശനിയമം ജനങ്ങള്‍ ആഗ്രഹിക്കുന്നവിധം യാഥാര്‍ഥ്യമായിട്ടില്ല. എല്ലാ വകുപ്പുകളില്‍നിന്നും സേവനാവകാശനിയമം വഴി ആനുകൂല്യങ്ങള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
എന്‍ജിഒ യൂനിയന്‍ പ്രസിഡന്റ് പിഎച്ച്എം ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് വിഷയം അവതരിപ്പിച്ചു.
എന്‍ജിഒ അസോസിയേഷന്‍ പ്രസിഡന്റ് എന്‍ രവികുമാര്‍, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍, കെജിഒഎ ജനറല്‍ സെക്രട്ടറി ടി എസ് രഘുലാല്‍, എന്‍ജിഒ യൂനിയന്‍ ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി സംസാരിച്ചു.
Next Story

RELATED STORIES

Share it