Second edit

പക്ഷിബുദ്ധി

'ബേര്‍ഡ് ബ്രെയിന്‍' അഥവാ പക്ഷിബുദ്ധി എന്നു പറയുന്നതു ബുദ്ധി കുറഞ്ഞ കൂട്ടരെ സൂചിപ്പിക്കാനായിരുന്നു. പക്ഷേ, ഇപ്പോള്‍ ഗവേഷകര്‍ പറയുന്നതു കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ്. പക്ഷികള്‍ക്കു തലച്ചോറിന്റെ വലിപ്പം കുറവായിരിക്കും. പക്ഷേ, ബുദ്ധിശക്തി അത്ര കുറവൊന്നുമല്ല എന്നാണു നിഗമനം.
സമീപകാലത്താണു പക്ഷികളുടെ ബുദ്ധിശക്തി സംബന്ധിച്ച പഠനങ്ങള്‍ വ്യാപകമായത്. പല പക്ഷികള്‍ക്കും ഉപകരണങ്ങള്‍ ഉണ്ടാക്കാനും അതുപയോഗിച്ച് ഇര തേടാനുമുള്ള ശേഷിയുണ്ട്. ചിലര്‍ക്ക് എണ്ണാനുള്ള കഴിവുണ്ട്. വേറെ ചിലയിനം പക്ഷികള്‍ കണ്ണാടിയില്‍ തങ്ങളുടെ സ്വന്തം പ്രതിബിംബം കണ്ടാല്‍ അതു തിരിച്ചറിയും.
പ്രാഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ പക്ഷികളുടെ തലച്ചോറ് പഠനവിധേയമാക്കിയപ്പോള്‍ കണ്ടത് വലിപ്പം കുറവാണെങ്കിലും പല പക്ഷികളുടെയും തലച്ചോറില്‍ കൂടുതല്‍ സെല്ലുകളുണ്ട് എന്നാണ്. ന്യൂറോണുകള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. തൂക്കത്തില്‍ കുറവാണെങ്കിലും സെല്ലുകളുടെ എണ്ണത്തില്‍ അവ കുരങ്ങന്‍മാരെപ്പോലും കടത്തിവെട്ടുന്നുണ്ട്. ഇങ്ങനെയുള്ള അധിക സെല്ലുകള്‍ അവയ്ക്കു മെച്ചപ്പെട്ട ബുദ്ധിശേഷി നല്‍കുന്നതായും ഗവേഷകര്‍ പറയുന്നു.
എന്നാല്‍ എല്ലാ പക്ഷികളും ഒരുപോലെയല്ല. പാട്ടുപാടുന്ന കിളികളിലും തത്തകളിലും കാക്കകളിലും ഒക്കെ തലച്ചോര്‍ വലിപ്പത്തിലും കവിഞ്ഞ അളവിലുള്ള സെല്ലുകള്‍ കണ്ടെത്താനായി എന്നാണ് ഗവേഷകസംഘം പറയുന്നത്. പക്ഷികള്‍ക്കിടയിലെ ബുദ്ധിരാക്ഷസന്‍മാരും അവ തന്നെ.
Next Story

RELATED STORIES

Share it