thrissur local

പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തി കാനകളില്‍ മാലിന്യം കുമിഞ്ഞുകൂടി

ചാവക്കാട്: നഗരമധ്യത്തിലെ കാനകളില്‍ മാലിന്യം കുമിഞ്ഞുകൂടുന്നത് പകര്‍ച്ചവ്യാധിഭീഷണി ഉയര്‍ത്തുന്നു. നഗരമധ്യത്തിലെ തിരക്കേറിയ ഏനാമ്മാവ് റോഡിലെയും കിഴക്കേ ബൈപ്പാസ് ജങ്‌നിലെയും കാനകളില്‍ മാലിന്യം നിറഞ്ഞ നിലയിലാണ്.
കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ വ്യാപകമായി പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നു. അതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് നിലച്ച നിലയിലാണ്. കിഴക്കേ ബൈപ്പാസ് ജങ്ഷനിലെ കാനകള്‍ക്കു മുകളിലെ സ്ലാബിടാത്ത ഭാഗങ്ങളിലാണ് മാലിന്യം തള്ളുന്നത്. മലിനജലത്തിന്റെ ഒഴുക്ക് നിലച്ചതിനാല്‍ ദുര്‍ഗ്ഗന്ധവുമുണ്ട്. ഏനാമ്മാവ് റോഡില്‍ പൊതുമരാമത്തിന്റെ കാനനിര്‍മ്മാണം പാതിവഴിയില്‍ നിലച്ചമട്ടാണ്. കാനനിര്‍മ്മാണം പൂര്‍ത്തിയാവാത്തതിനാല്‍ പലഭാഗങ്ങളിലും കാന കോണ്‍ക്രീറ്റ് ചെയ്യാന്‍ ഉപയോഗിച്ച ഇരുമ്പുതട്ടുകളും കമ്പികളും റോഡരികിലിട്ടിരിക്കുകയാണ്.
ഇത് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടഭീഷണിയാവുകയാണ്. കാന കോണ്‍ക്രീറ്റ് ചെയ്യാത്ത ഭാഗങ്ങളില്‍ സ്ലാബിട്ട് മൂടിയിട്ടില്ല. ഈ ഭാഗങ്ങളിലെ കാനകളില്‍ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നത് കച്ചവടക്കാര്‍ക്കും ദുരിതമായിട്ടുണ്ട്.
Next Story

RELATED STORIES

Share it