malappuram local

പകര്‍ച്ചവ്യാധി പ്രതിരോധംപരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യങ്ങള്‍ കണ്ടെത്തി

മലപ്പുറം: പകര്‍ച്ച വ്യാധികള്‍ക്കുള്ള സാഹചര്യം ഇല്ലാതാക്കുന്നതിനായി നിര്‍മാണ സ്ഥലങ്ങള്‍, ഇതരസംസ്ഥാന തൊഴിലാളികളുടെ കാംപുകള്‍, തോട്ടങ്ങള്‍, സ്ഥാപനങ്ങള്‍, വീട്ടുകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന്ന നടത്തി.
കൊതുകിന്റെ ഉറവിടം, മാലിന്യ നിക്ഷേപം ജലസ്രോതസ്സുകള്‍ മലിനമാക്കല്‍, ശുചിത്വമില്ലായ്മ, ഓടകളിലെ തടസ്സങ്ങള്‍ എന്നിവ പകര്‍ച്ച വ്യാധികള്‍ക്കുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാലാണ്.
സേഫ് കേരള പരിപാടിയുടെ ഭാഗമായി പരിശോധന നടന്നത്. നഗര പ്രദേശങ്ങളില്‍ ഡെപ്യൂട്ടി. ഡിഎംഒയുടെ നേതൃത്വത്തിലും ഗ്രാമ പ്രദേശങ്ങളില്‍ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലുമുള്ള സംഘങ്ങളാണ് പരിശോധിച്ചത്.
വൃത്തിഹീനമായ സാഹചര്യം, ശുദ്ധജലത്തിന്റെ അഭാവം എന്നിവ സംഘം കണ്ടെത്തി. 111 സംഘങ്ങളാണ് പരിശോധന നടത്തിയത്.
6,337 വീടുകള്‍, 173 നിര്‍മാണ സ്ഥലങ്ങള്‍, 349 തോട്ടങ്ങള്‍, 43 ഇതര സംസ്ഥാന തൊഴിലാളി കാംപുകള്‍, 117 സ്ഥാപനങ്ങള്‍ എന്നിവ പരിശോധിച്ചു. വീഴ്ച്ച കണ്ടെത്തിയ 29 വീടുകള്‍, 37 സ്ഥാപനങ്ങള്‍, അഞ്ച് തോട്ടങ്ങള്‍, 4 നിര്‍മാണ സ്ഥലങ്ങള്‍, 11 ഇതര സംസ്ഥാന തൊഴിലാളി കാംപുകള്‍ എന്നിവയക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കി.
മലപ്പുറത്ത് ജുനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അഹമ്മദ് അഫ്‌സല്‍, ജെഎച്ച്‌ഐമാരായ എം പ്രഭാകരന്‍, വിബി പ്രമോദ് എന്നിവരും തിരൂരില്‍ ഡെഡിഎംഒ ഡോ. കെ മുഹമ്മദ് ഇസ്മയില്‍, പൊന്നാനിയില്‍ ഡിഎംഒ ഡോ. പ്രാകശ്, ഡെപ്യൂട്ടി ഓഫിസര്‍ മാസ് മീഡിയ കെ പി സാദീഖ് അലി, പി രാജു, പെരിന്തല്‍മണ്ണയില്‍ ഡെ. ഡിഎംഒ ഡോ. ആര്‍ രേണുക, മഞ്ചേരിയില്‍ ഡിടിഒ ഡോ. ഹരിദാസ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഭാസ്‌ക്കരന്‍ തൊടുമണ്ണില്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധിച്ചത്.
Next Story

RELATED STORIES

Share it