palakkad local

പകര്‍ച്ചവ്യാധി പടരുന്നു: ഡോക്ടറെയും ലാബ് ടെക്‌നീഷ്യനേയും നിയമിക്കും



ചെര്‍പ്പുളശേരി : പകര്‍ച്ചവ്യാധി പടര്‍ന്നതോടെ തിരക്കേറിയ ചെര്‍പ്പുളശേരി ഗവ. ആശുപത്രിയില്‍ ഒരു ഡോക്ടറെയും, ലാബ്‌ടെക്‌നീഷ്യനെയും താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഇന്ന് ഇന്റര്‍വ്യൂ നടത്തി എത്രയും പെട്ടെന്ന് ചാര്‍ജെടുക്കുന്ന രീതിയിലാണ് നിയമനം. ഇപ്പോള്‍ രോഗികള്‍ വര്‍ദ്ധിച്ചതിനാല്‍ ഒരു നിശ്ചിത സമയത്തില്‍ ടോക്കണ്‍ നല്‍കി മറ്റുള്ളവരെ പറഞ്ഞ് വിടുകയാണ് പതിവ്. ഇതിനെതിരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.  രാവിലെ മുതല്‍ വൈകീട്ട് വരെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനാണ് നഗരസഭ തീരുമാനമെടുത്തത്. ആവശ്യമായ മരുന്ന് ഇപ്പോള്‍ തന്നെ ആശുപത്രിയിലുണ്ട്. പകര്‍ച്ചപ്പനി കാരണം അയല്‍ പഞ്ചായത്തുകളില്‍ നിന്ന് കൂടി ചെര്‍പ്പുളശ്ശേരി ഗവ. ആശുപത്രിയില്‍ രോഗികള്‍ എത്തുന്നുണ്ട്.  കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ശ്രീലജ വാഴക്കുന്നത്ത് അധ്യക്ഷയായി.  കൗ ണ്‍സില്‍ യോഗത്തിലേക്ക് കൃഷിഓഫിസറെ വിളിച്ചുവരുത്തി. കൃഷിഭവന്‍ മുഖേന ലഭിക്കേണ്ട സേവനങ്ങള്‍ തക്ക സമയത്ത് വാര്‍ഡു കൗണ്‍സിലര്‍മാര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണിത്. ഇത് കാരണം സര്‍ക്കാരില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വിവരങ്ങള്‍ ലഭിക്കുന്നുമില്ല. ഇത് അപ്പപ്പോള്‍ അറിയിക്കണമെന്നാണ് കൗണ്‍സില്‍ കൃഷി ഓഫിസറോട് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഒന്നിച്ച് ഇത്രയധികം പേര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പ്രയാസമാണെന്നും പത്രപരസ്യം മുഖേന അറിയിക്കുന്നതാണ് നല്ലതെന്നും കൃഷി ഓഫിസര്‍ കൗണ്‍സിലില്‍ അറിയിച്ചു. കൂടാതെ ഒരു കൃഷി ഓഫി സിന്റെ ചാര്‍ജു കൂടി കൃഷി ഓഫിസര്‍ക്കുണ്ട്.
Next Story

RELATED STORIES

Share it