kozhikode local

പകര്‍ച്ചവ്യാധികള്‍ക്കിടയിലും ഹോട്ടല്‍ മാലിന്യം പരന്നൊഴുകുന്നു



താമരശ്ശേരി: നാടും നഗരവും പകര്‍ച്ചവ്യാധി ഭീതിയില്‍ കഴിയുമ്പോഴും താമരശ്ശേരി ടൗണിലെ ശ്രീഹരി ഹോട്ടലില്‍ നിന്നുള്ള മലിന ജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കി വിടുന്നത് നാട്ടുകാരെ ഭീതിയിലാക്കുന്നു. താമരശ്ശേരി പോലിസ് സ്റ്റേഷന് സമീപത്തുള്ള ഹോട്ടലില്‍ നിന്നുള്ള മലിന ജലമാണ് മാസങ്ങളായി പരന്നൊഴുകുന്നത്. മാസങ്ങള്‍ക്കുമുമ്പ് ഇതിനെതിരെ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുകയും ഹോട്ടല്‍ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. പ്രശ്‌നം പരിഹരിച്ചുവെന്ന വ്യാജേനയാണ് വീണ്ടും ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. നാട്ടുകാര്‍ ആരോഗ്യ വകുപ്പിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. രണ്ട് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയതിനാലാണ് നടപടി സ്വീകരിക്കാതിരുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രദേശത്തെ രൂക്ഷമായ ദുര്‍ഗന്ധവും കൊതുകള്‍ പെരുകുന്നതും സമീപത്തെ വ്യാപാരികളെയും നാട്ടുകാരെയും പ്രയാസത്തിലാക്കുകയാണ്. സമീപത്തെ പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പോലും ഡെങ്കപ്പനി ബാധിച്ച് കിടപ്പിലായ സാഹചര്യത്തിലും മലിനജലം ഒഴുക്കിവിടുന്നവര്‍ക്കെതിരെ നടപടി ഉണ്ടാവാത്തതില്‍ പ്രതിഷേധം ശക്തമാണ്.
Next Story

RELATED STORIES

Share it