പകര്‍ച്ചവ്യാധികളുടെ വ്യാപനം; ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന്
BY fousiya sidheek18 Jun 2017 3:43 AM GMT
fousiya sidheek18 Jun 2017 3:43 AM GMT
കോഴിക്കോട്: പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. മഴക്കാലാരംഭത്തോടുകൂടി കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന മുന്‍ അനുഭവങ്ങളുണ്ടായിട്ടും അത് തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ ക്രിയാത്മകമായ ഒരു ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ആരോഗ്യ മന്ത്രി പ്രസ്താവന നടത്തിയത് കൊണ്ടോ തദ്ദേശ സ്ഥാപനങ്ങളെ കുറ്റം പറഞ്ഞത് കൊണ്ടോ പകര്‍ച്ച വ്യാധികള്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കില്ല. മഴക്കാല രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളും പ്രായോഗിക പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീഴ്ചയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്ന് അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT