palakkad local

പകര്‍ച്ചപ്പനി വ്യാപിക്കുമ്പോഴും മാലിന്യം നീക്കാന്‍ നടപടിയില്ല

കൊല്ലങ്കോട്: പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുമ്പോഴും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് പ്രഥമികാരോഗ്യ കേന്ദ്രത്തിനോ കൊല്ലങ്കോട് പഞ്ചായത്തിനോ തയ്യാറാകുന്നില്ലെന്ന് പരാതി. മഴക്കാലമായിട്ടും ഓടകള്‍ അടഞ്ഞു കിടക്കുകയാണ്. ഇവ ശുചീകരിക്കാത്തത കാരണം മലിനജലം ദുര്‍ഗന്ധം പരത്തി പാതയിലൂടെ ഒഴുകുകയാണ്.
റോഡരികിലെ ഓടകള്‍ ശുചീകരിക്കേണ്ടത് പഞ്ചായത്താണെന്ന് പൊതുമരാമത്ത് വകുപ്പും അതല്ല നന്നാക്കാനുള്ള ചുമതല പൊതുമരാമത്ത് വകുപ്പിനാണെന്ന് പഞ്ചായത്തും പഴിചാരുകയാണ്. കൊല്ലങ്കോട് ടൗണ്‍-പൊള്ളാച്ചി റോഡിലെ ഓടകളിലെ മലിനജലം പാതയിലേക്കൊഴുക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍.
സ്ഥാപനങ്ങളില്‍ നിന്നുള്ള മലിന ജലം ഓടകളിലേക്ക് പൈപ്പിട് ഒഴുക്കിവിടുകയാണ്. മണ്ണ്, പ്ലാസ്റ്റിക്ക് കുപ്പികള്‍ എന്നിവ ഓടകളില്‍ അടിഞ്ഞിരിക്കുകയാണ്. കൊല്ലങ്കോട് ടാക്‌സി സ്റ്റാന്റിന്റെ എതിര്‍വശത്തുള്ള ഓടയിലേക്ക് ലോഡ്ജിലെ മലിനജലം ഒഴുക്കിവിടുന്നതും യാത്രക്കാര്‍ക്ക് ദുരിതമാവുന്നു.
കൊല്ലങ്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മുന്നിലൂടെയുള്ള ഓടകളില്‍ പോലും മലിനജലം ഒഴുക്കിവിടുകയാണ്. മാലിന്യം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിച്ചിട്ടും നടപടി എടുക്കാത്തത് പ്രതിഷേധത്തിനിടയാക്കുകയാണ്.
Next Story

RELATED STORIES

Share it