palakkad local

പകര്‍ച്ചപ്പനി ; ബോധവല്‍ക്കരണവുമായി സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് ജനജാഗ്രതാ സദസ്സ്



എടത്തനാട്ടുകര: ജന ജീവിതത്തെ ഭീതിയിലാഴ്ത്തുന്ന പകര്‍ച്ച പനികള്‍ക്കെതിരേ ബോധവല്‍ക്കരണവുമായിഎടത്തനാട്ടുകര കോട്ടപ്പള്ള ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ . സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്  യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പടിക്കപ്പാടത്ത് ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. വിദ്യാര്‍ഥികളിലും പൊതു സമൂഹത്തിലും പകര്‍ച്ച പനികളെക്കുറിച്ചും അവ നിയന്ത്രിക്കുന്നതിനെക്കുറിച്ചും അവബോധമുണ്ടാക്കുക, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ക്കെതിരേ സാമൂഹിക പ്രതിരോധം തീര്‍ക്കുക, ബോധവല്‍ക്കരണ രംഗത്ത് വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും കര്‍മ ശേഷി ഫലപ്രദമായി പ്രയോജനപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ജന  ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചത്. സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്  യൂനിറ്റിന്റെ കീഴിലുള്ള ഹെല്‍ത്ത് ആന്റ് കെയര്‍ പദ്ധതിയുടെ ഭാഗമായാണ് പടിക്കപ്പാടം കോളനി പരിസരത്ത് ജന ജാഗ്രതാ സദസ്സ് ഒരുക്കിയത്.അലനല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗം മഠത്തൊടി റഹ്മത്ത് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ ഉണ്ണീന്‍ അധ്യക്ഷത വഹിച്ചു. അലനല്ലൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. അബ്ബാസ് ആരോഗ്യ ബോധവല്‍ക്കരണ പ്രഭാഷണം നടത്തി. ജെഎച്ച് ഐ വി ദിനേശ്, എന്‍എസ്എസ് കോ ഓ-ഡിനേറ്റര്‍ സി സിദ്ദീഖ്, സ്‌കൗട്ട് മാസ്റ്റര്‍ ഒ മുഹമ്മദ് അന്‍വര്‍, ഗൈഡ് കാപ്റ്റന്‍ വി ജലജ കുമാരി, ഗൈഡ് ലീഡര്‍ ഖദീജ പാറോക്കോട്ടില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it