Kottayam Local

പകര്‍ച്ചപ്പനി പ്രതിരോധം; പണം തടസ്സമാവില്ലെന്നു മന്ത്രി



കോട്ടയം: പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ പണം തടസ്സമാവില്ലെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി അഡ്വ. കെ രാജു അറിയിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ശുചീകരണം ഉള്‍പ്പെടയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വാര്‍ഡിലും 25000 രൂപ വീതം ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ശൂചീകരണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കാം. അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഈ തുക സര്‍ക്കാര്‍ പിന്നീട് തിരിച്ച് നല്‍കും. പനി ചികില്‍സയ്ക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ െ്രെപമറി ഹെല്‍ത്ത് സെന്ററില്‍ ഒരു ഡോക്ടറെയും ഒരു പാരാമെഡിക്കല്‍ സ്റ്റാഫിനെയും കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ രണ്ട് ഡോക്ടര്‍മാരെയും രണ്ട് പാരാമെഡിക്കല്‍ ജീവനക്കാരെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതലായി നിയമിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനാവശ്യമായ തുകയും പ്ലാന്‍ ഫണ്ടില്‍ നിന്ന് വിനിയോഗിക്കാം.െ്രെപമറി ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തന രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെയായി ക്രമീകരിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം നേരിടാന്‍ ആശുപത്രികളില്‍ പനി ക്ലിനിക്കുകള്‍ ആരംഭിക്കണമെന്നും പ്രത്യേക ക്രമീകരണങ്ങള്‍ ഇവിടെ ഒരുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it