kozhikode local

പകര്‍ച്ചപ്പനി പടരുന്നു : ആരോഗ്യവകുപ്പ് നോക്കുകുത്തി



വടകര: വടകരയിലും, പരിസരപ്രദേശങ്ങളിലും എച്‌വണ്‍, എന്‍വണ്‍, ഡെങ്കി പനികള്‍ പടര്‍ന്ന് പിടിക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നു. കാലവര്‍ഷത്തിന് മുമ്പ് നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പും, തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങളും നിസ്സംഗത പാലിച്ചതാണ് പകര്‍ച്ച പനി വ്യാപകമാകാന്‍ ഇടയാക്കിയതെന്ന് ആക്ഷേപമുയര്‍ന്നു. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കിയത് ചുരുക്കം ചില തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാത്രമാണ്. വടകര ജില്ലാശുപത്രിയില്‍ മാത്രം ദിനംപ്രതി നൂറുകണക്കിനാളുകളാണ് പനി ബാധിച്ച് ചികിത്സയ്ക്കായി എത്തിച്ചേരുന്നത്. ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇന്നലെ ഒപി യില്‍ മാത്രം എഴുന്നൂറില്‍പരം രോഗികള്‍ എത്തിയതില്‍ ഭൂരിപക്ഷവും പനി ബാധിതരാണ്. ഇന്നലെ ജില്ലാ ആശുപത്രിയില്‍ എട്ട് ഡെങ്കിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അയ്യനിക്കാട്, ചെമ്മരത്തൂര്‍, ചേരാപുരം, മേമുണ്ട എന്നിവിടങ്ങളിലാണ് ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഡെങ്കി ബാധിച്ചവരുടെയെണ്ണം 46 ആയി. എച്‌വണ്‍ എന്‍വണ്‍ പനി ബാധിച്ച് രണ്ടു പേര്‍ അടുത്തടുത്ത പഞ്ചായത്തുകളില്‍ മരിച്ചതോടെയാണ് ആരോഗ്യ വകുപ്പും, തദ്ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളും ഇപ്പോള്‍ പ്രതിരോധ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. എച്‌വണ്‍, എന്‍വണ്‍ പനി ബാധിച്ച് ഗര്‍ഭിണി മരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങ്ള്‍ ഏകോപിപ്പിക്കാന്‍ ഒഞ്ചിയം പഞ്ചായത്തില്‍ പ്രത്യേക ഭരണസമിതി യോഗം ചേര്‍ന്നു. വാര്‍ഡുകള്‍ തോറും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും 21ന് പ്രതിരോധ ദിനമായി ആചരിക്കാനും തീരുമാനിച്ചു. മറ്റൊരു മരണം നടന്ന അഴിയൂരില്‍ പനി പരിശോധന ക്യാമ്പും, വീടുകള്‍ കയറി ബോധവല്‍ക്കരണവും നടത്തി. െ്രെപമറി ഹെല്‍ത്ത് സെന്റര്‍ കേന്ദ്രീകരിച്ച് പ്രത്യേക പനി ക്ലിനിക് ആരംഭിക്കണമെന്ന ആവശ്യവും ശക്തമായിരിക്കയാണ്.
Next Story

RELATED STORIES

Share it